ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അര്‍ഷ്ദീപ് സിങ്ങിനെ ഇന്ത്യ എന്തായാലും കളിപ്പിക്കണമെന്ന ആവശ്യവുമായി പഞ്ചാബ് കിങ്സ് കോച്ച് റിക്കി പോണ്ടിങ്. ആദ്യമായാണ് ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ അര്‍ഷ്ദീപിന് അവസരം ലഭിക്കുന്നത്. 2022മുതല്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്ന താരമാണ് അര്‍ഷ്ദീപ് സിങ്. അന്താരാഷ്ട്ര അരങ്ങേറ്റം ഇംഗ്ലണ്ടില്‍ വച്ച് തന്നെയാണ് മുന്‍പ് താരം നടത്തിയിട്ടുളളത്. ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ അര്‍ഷ്ദീപ് ഇന്ത്യക്കായി ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
ടി20യില്‍ ലോകത്തിലെ എറ്റവും മികച്ച ബോളര്‍മാരില്‍ ഒരാളായാണ് താരം അറിയപ്പെടുന്നത്. ഈ വര്‍ഷം ഐസിസി ടി20 പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് താരത്തിന് ലഭിച്ചിരുന്നു. ടി20 ലോകകപ്പ് ഇന്ത്യക്ക് ലഭിച്ചതില്‍ പ്രധാന പങ്കാണ് താരം വഹിച്ചിരുന്നത്. ഇനി റെഡ് ബോള്‍ ഫോര്‍മാറ്റില്‍ അര്‍ഷ്ദീപ് സിങ് തിളങ്ങുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഐപിഎലിനിടെ അര്‍ഷ്ദീപിനെ നന്നായി അറിയാന്‍ തനിക്ക് അവസരം ലഭിച്ചതായി റിക്കി പോണ്ടിങ് പറയുന്നു. ടീമില്‍ ഉണ്ടാകാന്‍ പറ്റിയ ഒരു മികച്ച കഥാപാത്രമാണ് അവന്. അവന് ഒരു രസികനാണ്. പഞ്ചാബ് ടീമില്‍ അദ്ദേഹം വളരെ ശാന്ത സ്വഭാവക്കാരനാണ്, അത് വളരെ മികച്ചതാണ്. നമുക്കെല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണിത്.
Read more
ഇന്ത്യ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചയുടനെ, ഞങ്ങളുടെ ടീം മീറ്റിംഗില്‍ താന്‍ ആദ്യം ചെയ്തത് അര്‍ഷ്ദീപിനെ എല്ലാവരുടെയും മുന്നില്‍ വെച്ച് അഭിനന്ദിക്കുക എന്നതായിരുന്നുവെന്നും പോണ്ടിങ് പറഞ്ഞു. അത് അവന് അര്‍ഹിക്കുന്നതാണെന്ന് ഞാന്‍ കരുതുന്നു. ഇംഗ്ലണ്ടിലും അര്‍ഷ്ദീപ് നന്നായി പന്തെറിയുമെന്ന് ഞാന്‍ കരുതുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.









