'റിഷഭ് പന്ത് ഇന്ത്യയുടെ ആദം ഗില്‍ക്രിസ്റ്റ്'; താരതമ്യവുമായി ആകാശ് ചോപ്ര

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനെ ഓസീസ് മുന്‍താരം ആദം ഗില്‍ക്രിസ്റ്റിനോട് ഉപമിച്ച് ഇന്ത്യന്‍ മുന്‍താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടക്കുന്ന രണ്ടാം സന്നാഹ മത്സരത്തിലെ പന്തിന്റെ വെടിക്കെട്ട് സെഞ്ച്വറി നേട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ചോപ്രയുടെ പ്രശംസ.

“റിഷഭ് പന്തിന്റെ ബാറ്റിംഗ് പ്രകടനം കണ്ടപ്പോള്‍ ആദം ഗില്‍ക്രിസ്റ്റിനെയാണ് ഓര്‍മ്മ വന്നത്. പന്ത് ഗില്‍ക്രിസ്റ്റിനെപ്പോലെയാണ്. ഗില്‍ക്രിസ്റ്റ് തീര്‍ച്ചയായും ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള താരമാണ്, എന്നാല്‍ പന്ത് തുടങ്ങിയിട്ടേയുള്ളൂ.  കളി മാറ്റി മറിക്കാനുള്ള കഴിവായിരുന്നു ഗില്‍ക്രിസ്റ്റിനെ മറ്റുള്ളവരില്‍ നിന്നു വേറിട്ടു നിര്‍ത്തിയത്. ഇതേ കഴിവ് പന്തിനുമുണ്ട്. ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യാനെത്തി ഒരൊറ്റ സെഷനില്‍ തന്നെ കളി മാറ്റി മറിക്കാന്‍ പന്തിനാവും.”

IPL 2020 Orange Cap: Aakash Chopra picks star India batsman as top contender for Orange Cap in IPL 2020 | Cricket News

“ബാറ്റിംഗിനായി പന്ത് ക്രീസിലേക്കു വന്നത് ഒത്തിരി സമ്മര്‍ദ്ദത്തിലായിരിക്കും. കാരണം അവസാനമായി കളിച്ച ഇന്നിങ്സുകളിലൊന്നും അദ്ദേഹത്തിന് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ ഇതു അവസാനത്തെ അവസരമായിരുന്നു. രണ്ടാം ദിനത്തിലെ അവസാനത്തെ 30-45 മിനിറ്റുകളില്‍ പന്തിന്റെ സമ്പൂര്‍ണ ആധിപത്യം തന്നെയാണ് കണ്ടത്. തന്റെ അസാധാരണ കഴിവുകളെക്കുറിച്ച് അദ്ദേഹം എല്ലാവര്‍ക്കും ബോധ്യമാക്കിത്തന്നു. സെഞ്ച്വറി നേടാന്‍ പന്ത് ശ്രമിക്കുമോയെന്നതായിരുന്നു ചോദ്യം. അതും താരം ഭംഗിയായി ചെയ്തു കാണിച്ചു” ചോപ്ര പറഞ്ഞു.

Image

Read more

രണ്ടാമിന്നിങ്സില്‍ പന്ത് വെറും 73 ബോളില്‍ നിന്ന് ഒമ്പത് ബൗണ്ടറികളും ആറു സിക്സറുമടക്കം 103 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. പന്തിനെക്കൂടാതെ ഹനുമാ വിഹാരിയും (104*) സെഞ്ച്വറി നേടിയിരുന്നു.