ഐ.പി.എല്‍ സ്പോണ്‍സര്‍ഷിപ്പ്; താല്‍പ്പര്യമില്ലെന്ന് റിലയന്‍സ് ജിയോ

അടുത്ത മാസം യു.എ.ഇയില്‍ തുടങ്ങാനിരിക്കുന്ന ഐ.പി.എന്റെ പ്രധാന സ്‌പോണ്‍സര്‍ഷിപ്പില്‍നിന്നു ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനിയായ വിവോ പിന്‍മാറിയത് ബി.സി.സി.ഐയ്ക്ക് വന്‍തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ചുരുങ്ങിയ സമയം കൊണ്ട് അത്തരത്തിലൊരു സ്പോണ്‍സറെ കണ്ടെത്തുക എന്നത് ബി.സി.സി.ഐയ്ക്ക് വന്‍വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

സപോണ്‍സറെ തേടിയുള്ള ബി.സി.സി.ഐയുടെ അന്വേഷണം പുരോഗമിക്കവേ ഉയര്‍ന്നു വന്ന ഒരു പേര് റിലയന്‍സ് ജിയോയുടെ ആയിരുന്നു. മുംബൈ ഇന്ത്യന്‍സ് ടീം മാനേജ്‌മെന്റ് വഴി റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിനെ ബി.സി.സി.ഐ സ്പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച് ബന്ധപ്പെട്ടെങ്കിലും ഇപ്പോള്‍ താല്‍പര്യമില്ലെന്ന മറുപടിയാണു ലഭിച്ചതെന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Jio IPL Song 2019 | Jio Dhan Dhana Dhan 2019 | Jio IPL ...

ആമസോണ്‍, ബൈജൂസ് ആപ്, കൊക്ക-കോള, ഡ്രീം11 എന്നിവയ്ക്കു പുറമേ പേയ്ടിഎം, ടാറ്റാ മോട്ടോഴ്‌സ് എന്നിവയെയും സ്‌പോണ്‍സര്‍ഷിപ് പ്രതീക്ഷയുമായി ബി.സി.സി.ഐ സമീപിച്ചതായി സൂചനകളുണ്ട്. എന്നാല്‍, ഇതുവരെയും അനുകൂല പ്രതികരണം ഒരുഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് വിവരം.

IPL 2020 Final Set To Be Postponed: Report
രാജ്യത്ത് ചൈനീസ് വിരുദ്ധ വികാരം നിലനില്‍ക്കുമ്പോഴും ചൈനീസ് കമ്പനിയെ ഐ.പി.എല്ലിന്റെ സ്പോണ്‍സര്‍മാരാക്കി ബി.സി.സി.ഐ നിലനിര്‍ത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലായിരുന്നു വിവോയുടെ പിന്മാറ്റം. സെപ്റ്റംബര്‍ 19-ന് ഐ.പി.എല്‍ മത്സരങ്ങള്‍ ആരംഭിക്കുക. നവംബര്‍ 10-നാണ് ഫൈനല്‍. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍.