RCB VS RR: ഇത് വെറും സാൾട്ടല്ല, ആർസിബിയുടെ സ്വീറ്റ് സാൾട്ട്; രാജസ്ഥാനെതിരെ ഫിൽ സാൾട്ടിന്റെ സംഹാരതാണ്ഡവം

ഐപിഎലിൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ രാജസ്ഥാനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം ഫിൽ സാൾട്ടിന്റെ സംഹാരതാണ്ഡവം. 33 പന്തിൽ നിന്നായി 5 ഫോറും 6 സിക്സറുമടക്കം 65 റൺസാണ് താരം അടിച്ചെടുത്തത്. ഈ സീസണിൽ ആർസിബിയയുടെ വിശ്വസ്തനായ തുറുപ്പ് ചീട്ടാണ് ഫിൽ സാൾട്ട്. അത് ഓരോ മത്സരങ്ങൾ കഴിയുംതോറും അദ്ദേഹം തെളിയിക്കുകയാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

173 റൺസാണ് രാജസ്ഥാൻ ആർസിബിക്ക് കൊടുത്ത വിജയലക്ഷ്യം. രാജസ്ഥാന് വേണ്ടി ഓപണർ യശസ്‌വി ജയ്‌സ്വാൾ 47 പന്തിൽ 10 ഫോറും 2 സിക്സറുമടക്കം 75 റൺസ് നേടി. കൂടാതെ ദ്രുവ് ജുറൽ 35 റൺസും, റിയാൻ പരാഗ് 30 റൺസും നേടി.

Read more

ആർസിബിക്ക് വേണ്ടി ബോളിങ്ങിൽ കൃണാൽ പാണ്ട്യ, ഭുവനേശ്വർ കുമാർ, യാഷ് ദയാൽ, ജോഷ് ഹേസൽവുഡ് വന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി. നിലവിലെ പോയിന്റ് പട്ടികയിൽ ആർസിബി 6 പോയിന്റുകളുമായ് അഞ്ചാം സ്ഥാനത്താണ് നിൽക്കുന്നത്. രാജസ്ഥാൻ റോയൽസ് ആകട്ടെ 4 പോയിന്റുകളുമായി 7 ആം സ്ഥാനത്തും.