സിനിമ തിയേറ്ററില്‍ കണ്ടശേഷം വിമര്‍ശിക്കൂ; ഗവാസ്‌കറെ തള്ളി അശ്വിന്‍

ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ആദ്യമായി സംഘടിപ്പിക്കുന്ന “ദ ഹണ്ട്രഡ്” ക്രിക്കറ്റിനെ അനുകൂലിച്ച് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന്‍. ദ ഹണ്ട്രഡിന് നിലവാരമില്ലെന്നും ക്രിക്കറ്റിന്റെ മികച്ച ഫോര്‍മാറ്റായി കണക്കാക്കാന്‍ സാധിക്കില്ലെന്നും ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അശ്വിന്‍ നിലപാട് പ്രഖ്യാപിച്ചത്.

ഹണ്ട്രഡ് ക്രിക്കറ്റിനെ കുറിച്ച് ശരിക്കും അറിയാത്തവരാണ് അതിനെ വിമര്‍ശിക്കുന്നത്. നൂതനമായ പല കാര്യങ്ങളും പ്രോത്സാഹിപ്പിക്കപ്പെടാറില്ല. മാത്രമല്ല തെറ്റിദ്ധരിക്കപ്പെടാറുമുണ്ട്. ആരെങ്കിലും സിനിമ എടുത്താല്‍ നമ്മള്‍ അതു തിയേറ്ററില്‍ പോയി കാണണം. എന്നിട്ട് വിമര്‍ശിക്കണം. തിയേറ്ററില്‍ പോകുന്നതിന് മുന്‍പുള്ള വ്യര്‍ത്ഥമായ വിമര്‍ശനങ്ങള്‍ നിലനില്‍ക്കില്ല. സിനിമ കാണാതെ വിമര്‍ശിക്കുന്നതിന് സമാനമായാണ് ചിലര്‍ ഹണ്ട്രഡ് ക്രിക്കറ്റിനെ കുറ്റപ്പെടുത്തുന്നതെന്നും അശ്വിന്‍ പറഞ്ഞു.

How has The Hundred impacted cricket | Cricket - Hindustan Times
ഹണ്ട്രഡ് ക്രിക്കറ്റിലെ വനിതകളുടെ ചില മത്സരങ്ങള്‍ കണ്ടിരുന്നു. വനിതാ ക്രിക്കറ്റര്‍മാരുടെ നിലവാരം മതിപ്പുളവാക്കുന്നതാണ്. സമീപ ഭാവിയില്‍ വനിതകളുടെ ഐപിഎല്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതു മഹത്തരമായ കാര്യമാകും. ഹണ്ട്രഡ് ക്രിക്കറ്റ് ആസ്വാദ്യകരമാണെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.