സഞ്ജുവും ഉത്തപ്പയും പുറത്ത്; ഇടംപിടിച്ച് ശ്രീശാന്ത്

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കേരള ടീമിനെ നയിക്കുന്നത് സച്ചിന്‍ ബേബിയാണ്. വിക്കറ്റ് കീപ്പര്‍ വിഷ്ണു വിനോദാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. പ്രമുഖ പേസര്‍ ശ്രീശാന്തും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

സഞ്ജു സാംസണ് ടീമില്‍ ഇടംപിടിച്ചില്ല. ബെംഗളൂരു നാഷനല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് ടെസ്റ്റിലായതിനാലാണ് ഒഴിവാക്കുന്നതെന്നും അതു കഴിഞ്ഞാല്‍ ടീമിനൊപ്പം ചേരുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. പരുക്കേറ്റ റോബിന്‍ ഉത്തപ്പയും ടീമിലില്ല.

നാലു പുതുമുഖ താരങ്ങള്‍ കേരള സംഘത്തിലുണ്ട്. വരുണ്‍ നായനാര്‍, ഈദന്‍ ആപ്പിള്‍ ടോം, ആനന്ദ് കൃഷ്ണന്‍, ഫനൂസ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ഈ മാസം 17ന്് മേഖാലയയുമായിട്ടാണ് കേരളത്തിന്റെ ആദ്യ മത്സരം. 24 മുതല്‍ ഗുജറാത്തുമായിട്ടാണ് രണ്ടാമത്തെ മല്‍സരം. മൂന്നാമങ്കം മാര്‍ച്ച് മൂന്ന് മുതല്‍ മധ്യപ്രദേശിനെതിരേയാണ്. രാജ്കോട്ടിലാണ് കേരളത്തിന്റെ എല്ലാ മല്‍സരങ്ങളും നടക്കുക.

കേരള ടീം: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), വിഷ്ണു വിനോദ് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആനന്ദ് കൃഷ്ണന്‍, രോഹന്‍ കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ്, പി രാഹുല്‍, സല്‍മാന്‍ നിസാര്‍, ജലജ് സക്സേന, സിജോമോന്‍ ജോസഫ്, കെസി അക്ഷയ്, എസ് മിഥുന്‍, എന്‍പി ബേസില്‍, എംഡി നിധീഷ്, മനു കൃഷ്ണന്‍, ബേസില്‍ തമ്പി, എഫ് ഫനൂസ്, ശ്രീശാന്ത്, വരുണ്‍ നായനാര്‍ (വിക്കറ്റ് കീപ്പര്‍), വിനൂപ് മനോഹരന്‍, ഏദന്‍ ആപ്പിള്‍ ടോം.