ഇമ്രാനൊപ്പം റമീസ് രാജയും പുറത്തേയ്ക്ക്, രാജിക്കൊരുങ്ങുന്നു

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ ഉടന്‍ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തെത്തുടര്‍ന്നുള്ള രാഷ്ട്രീയ സംഭവവികാസങ്ങളാണ് റമീസ് രാജയുടെയും രാജിക്ക് വഴിതെളിക്കുന്നത്.

ദുബായില്‍ നടന്നു കൊണ്ടിരിക്കുന്ന ഐസിസി യോഗത്തില്‍ പങ്കെടുക്കുന്ന റമീസ്, യോഗശേഷം രാജി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജി സംബന്ധിച്ച് രാജ അടുത്ത സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read more

റമീസ് രാജ മുന്നോട്ടു വെച്ച, ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റ് എന്ന നിര്‍ദേശം ഐസിസി തള്ളിയിരുന്നു. പാക് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കൂടിയായ ഇമ്രാന്‍ ഖാന്റെ അടുത്ത സുഹൃത്താണ് മുന്‍ ക്രിക്കറ്റ് താരമായ റമീസ് രാജ.