INDIAN CRICKET: രാഹുൽ ദ്രാവിഡ് രോഹിത്തിനെയും യുവരാജിനെയും എന്നെയും ആ പ്രവർത്തിക്ക് ശിക്ഷിച്ചു, ശ്രീലങ്കൻ പര്യടനത്തിലെ സംഭവം ഓർത്തെടുത്ത് പ്രഗ്യാൻ ഓജ; പറഞ്ഞത് ഇങ്ങനെ

മോശം പ്രകടനത്തിന് ശേഷം ഫോമിലേക്ക് തിരിച്ചെത്തിയ രോഹിത് ശർമ്മ 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനായി മത്സരങ്ങൾ വിജയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പരാജയങ്ങളുടെ പേരിൽ പരിഹസിക്കപ്പെട്ടതിന് ശേഷം, നെറ്റ്സിൽ തന്റെ പോരായ്മകൾ പരിഹരിച്ച് പ്രവർത്തിച്ച വെറ്ററൻ 11 മത്സരങ്ങളിൽ നിന്ന് മൂന്ന് അർദ്ധസെഞ്ച്വറി നേടിയിട്ടുണ്ട്. അഞ്ച് തവണ ചാമ്പ്യന്മാരായ ടീമിന്റെ അവസാന കുതിപ്പിൽ അദ്ദേഹത്തിന്റെ സംഭാവനകൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്, 11 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി മുംബൈ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. 37 കാരനായ രോഹിതിനെ ടീം മാനേജ്മെന്റ് ഒരു ഇംപാക്ട് പ്ലെയറായി ഉപയോഗിക്കുമ്പോൾ റയാൻ റിക്കൾട്ടണുമായുള്ള അദ്ദേഹത്തിന്റെ കൂട്ടുകെട്ട് ടീമിന് വലിയ ഊർജമാണ് നൽകുന്നത്.

അദ്ദേഹത്തിന്റെ മുൻ സഹതാരം പ്രഗ്യാൻ ഓജ അടുത്തിടെ ശ്രീലങ്കൻ പര്യടനത്തിലെ ഒരു സംഭവം അനുസ്മരിച്ചു. രണ്ട് ടീമുകളും തമ്മിലുള്ള പരമ്പരയുടെ വർഷമോ സ്വഭാവമോ അദ്ദേഹം വ്യക്തമാക്കിയില്ല, പക്ഷേ ഒരു രസകരമായ സംഭവം വിവരിച്ചു. “രോഹിത്തും ഞാനും ശ്രീലങ്കൻ പര്യടനത്തിന് ഉള്ള ടീമിൽ ഉണ്ടായിരുന്നു. ഞങ്ങൾ ചെറുപ്പക്കാരും ടീമിൽ പുതിയവരുമായിരുന്നു. ദാദ (സൗരവ് ഗാംഗുലി), അനിൽ ഭായ് (കുംബ്ലെ), സച്ചിൻ (ടെൻഡുൽക്കർ), രാഹുൽ ദ്രാവിഡ് എന്നിവർ ടീമിന്റെ ഭാഗമായിരുന്നു. ഞങ്ങൾ താജ് സമുന്ദ്രയിലായിരുന്നു താമസിച്ചിരുന്നത്. രോഹിതും യുവരാജ് സിങ്ങും ഞാനും ഒരുമിച്ച് ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. ഒരിക്കൽ ഭക്ഷണം കഴിക്കാൻ ധാരാളം സമയം ചെലവഴിച്ചതിന് ഞങ്ങളെ അദ്ദേഹം ശിക്ഷിച്ചു. ഹോട്ടലിന് മുന്നിൽ ഉള്ള വഴിയിൽ ഓടാനാണ് അദ്ദേഹം പറഞ്ഞത് ”അദ്ദേഹം പറഞ്ഞു.

എന്തായാലും അന്ന് ശിക്ഷ കിട്ടി വൈറ്റ്-ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്ത്യൻ ഓൾറൗണ്ടറായി യുവരാജ് മാറി. 2007 ലെ ടി20 ലോകകപ്പിലും 2011 ലെ ഏകദിന ലോകകപ്പിലും ടീമിന്റെ വിജയത്തിന് പ്രധാന സംഭാവന നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം. മറുവശത്ത്, ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും സ്പിന്നറായി ഓജ തന്റെ സ്വാധീനം ചെലുത്തി. വൈറ്റ് ബോൾ ക്രിക്കറ്റിൽ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായി രോഹിത് മാറി. 2024 ലെ ടി20 ലോകകപ്പും 2025 ലെ ചാമ്പ്യൻസ് ട്രോഫിയും നേടിക്കൊടുത്തുകൊണ്ട് അദ്ദേഹം ക്യാപ്റ്റനെന്ന നിലയിലും വിജയിച്ചു.

Read more

അതേസമയം രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലകനാണ് ദ്രാവിഡ്, ഗാംഗുലിയും സച്ചിനും ഡൽഹി ക്യാപിറ്റൽസുമായും യഥാക്രമം മുംബൈ ഇന്ത്യൻസുമായും ബന്ധപ്പെട്ടിരിക്കുന്നു. കുംബ്ലെ ഇപ്പോൾ നടക്കുന്ന സീസണിൽ കമന്റേറ്ററായി പ്രവർത്തിക്കുന്നു.