രാഹുലിന് ടെസ്റ്റിൽ കീപ് ചെയ്യുന്നത് ഇഷ്ടമല്ല, അവനറിയാം അതിലെ ബുദ്ധിമുട്ട്; സഹതാരത്തെ കുറിച്ച് ദിനേശ് കാർത്തിക്ക്

വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിന് ഇന്ത്യ യോഗ്യത നേടിയാൽ കെ എൽ രാഹുൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി കളിക്കാനുള്ള സാധ്യതയെക്കുറിച്ച് ദിനേഷ് കാർത്തിക് അടുത്തിടെ തുറന്നുപറഞ്ഞു.

Cricbuzz-ലെ ഒരു ചർച്ചയ്ക്കിടെ, ടെസ്റ്റ് മത്സരങ്ങളിൽ വിക്കറ്റ് കീപ്പുചെയ്യാൻ രാഹുൽ ഇഷ്ടപ്പെടുന്നില്ലെന്ന് കാർത്തിക് പറഞ്ഞു. റെഡ്-ബോൾ ക്രിക്കറ്റിൽ വിക്കറ്റ് കീപ്പറായി തുടരുന്നത് നല്ല ബുദ്ധിമുട്ടുള്ള കാര്യം ആണെന്നും അത് അത്ര എളുപ്പം അല്ലെന്നും കാർത്തിക്ക് പറഞ്ഞു.

വിക്കറ്റ് കീപ്പർ എന്ന നിലയിൽ ഡബ്ല്യുടിസി ഫൈനലിൽ രാഹുലിന്റെ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്തുകൊണ്ട് ദിനേശ് കാർത്തിക് വിശദീകരിച്ചു: “കെ.എൽ. ടെസ്റ്റ് ക്രിക്കറ്റിൽ കീപ്പിംഗ് ആസ്വദിക്കുന്ന ആളല്ല, അവനറിയാം ടെസ്റ്റിലെ ജോലിയുടെ ബുദ്ധിമുട്ട്. അതിനാൽ തന്നെ അവൻ തയ്യാറാകില്ല. എന്നാൽ അവൻ നല്ല ഒരു ഓപ്ഷൻ തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല.”

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന് മുന്നോടിയായി മോശം പ്രകടനത്തിന് ശേഷം കെ എൽ രാഹുലിന് പ്ലേയിംഗ് ഇലവനിൽ ഇടം നഷ്ടപ്പെട്ടത് ശ്രദ്ധേയമാണ്. എന്നിരുന്നാലും, വിദേശ സാഹചര്യങ്ങളിലെ അദ്ദേഹത്തിന്റെ മികച്ച റെക്കോർഡ് കണക്കിലെടുത്ത് ലണ്ടനിൽ നടക്കുന്ന ഡബ്ല്യുടിസി ഫൈനലിനുള്ള ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്താൻ ഇന്ത്യ ശ്രമിച്ചേക്കാം.

Read more

2021-22 ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ നാല് ടെസ്റ്റുകളിൽ നിന്ന് ഒരു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും ഉൾപ്പെടെ 315 റൺസ് നേടിയ രാഹുൽ മികച്ചുനിന്നിരുന്നു.