'ഇന്ത്യക്ക് കിട്ടിയത് ബെസ്റ്റ് പുള്ളി', തീരുമാനത്തെ അഭിനന്ദിച്ച് വോന്‍

ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റ് ലോക കപ്പ് ടീമിന്റെ മാര്‍ഗനിര്‍ദേശകനായി മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയെ നിയോഗിച്ചത് പരക്കെ അഭിനന്ദിക്കപ്പെട്ടിരുന്നു. ധോണിയുടെ നിയമനം ലോക കപ്പില്‍ ഇന്ത്യയുടെ വിജയസാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നന്മയെ ഉദ്ദേശിച്ചുള്ളതാണ് ധോണിയുടെ നിയമനമെന്ന് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍ പറഞ്ഞു.

ട്വന്റി20യിലെ എക്കാലത്തെയും മഹാനായ ക്യാപ്റ്റനാണ് ധോണി. ലോക കപ്പ് ടീമിന്റെ മെന്ററായി ധോണിയെ നിയമിച്ചപ്പോള്‍ ചില അഭിപ്രായ ഭിന്നതകളൊക്ക ഉയര്‍ന്നു. എന്നാല്‍ ഇന്ത്യന്‍ ട്വന്റി20 ടീമുമായി ബന്ധപ്പെട്ട മഹത്തായ തീരുമാനമാണ് അത്. ധോണിയെപോലൊരു ബുദ്ധിമാനായ ക്രിക്കറ്ററുടെ ആവശ്യം ഇന്ത്യന്‍ ടീമിനുണ്ട്. ധോണി എന്തു ചെയ്താലും അത് നൈസര്‍ഗികമാണ്- വോന്‍ പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിംഗ് ലൈനപ്പ് നോക്കുക. പിച്ചിന്റെ സ്വഭാവത്തിനും എതിര്‍ ബോളര്‍ക്കും അനുസൃതമായി അതു മാറിക്കൊണ്ടിരിക്കുന്നു. ഗ്ലെന്‍ മാക്‌സ് വെല്ലിനെകൊണ്ട് ധോണി പന്തെറിയിച്ചു. അത് സ്മാര്‍ട്ട് ക്രിക്കറ്റാണെന്നും വോന്‍ പറഞ്ഞു.