'എനിക്ക് ആരോടും പക്ഷപാതമില്ല', തുറന്നുപറഞ്ഞ് ഗംഭീര്‍

ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ സൂപ്പര്‍ താരം സ്മൃതി മന്ദാനയോട് തനിക്ക് പക്ഷപാതമില്ലെന്ന് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. വനിതകളുടെ ക്രിക്കറ്റിനെ ദീര്‍ഘകാലം ചുമലിലേറ്റാന്‍ മന്ദാനയ്ക്ക് കഴിയുമെന്നും ഗംഭീര്‍ പറഞ്ഞു. ഡേ-നൈറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ മന്ദാന സെഞ്ച്വറി നേടിയ പശ്ചാത്തലത്തിലാണ് ഗംഭീറിന്റെ അഭിപ്രായ പ്രകടനം.

എന്നെ പോലെ ഇടംകൈ ബാറ്റര്‍ ആയതിനാല്‍ എനിക്ക് അവരോട് പക്ഷപാതമില്ല. എന്നാല്‍ സത്യസന്ധമായി പറഞ്ഞാല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ ദീര്‍ഘകാലം ചുമലിലേറ്റാന്‍ മന്ദാനയ്ക്ക് സാധിക്കും- ഗംഭീര്‍ പറഞ്ഞു.

അനായാസമാണ് മന്ദാനയുടെ ബാറ്റിംഗ്. കരുത്തിനെക്കാളും ടൈമിംഗിനെ അടിസ്ഥാനമാക്കിയാണ് മന്ദാന ബാറ്റ് ചെയ്യുന്നത്. പാര്‍ട്ണര്‍ഷിപ്പുകള്‍ പടുത്തുയര്‍ത്താന്‍ മന്ദാനയ്ക്ക് സാധിക്കുന്നു. ഫീല്‍ഡിലെ വിടവുകളില്‍ നിഷ്പ്രയാസം പന്ത് പ്ലേസ് ചെയ്യാന്‍ മന്ദാനയ്ക്ക് കഴിയുന്നതായും ഗംഭീര്‍ പറഞ്ഞു.