കരിയര്‍ അവസാനിക്കുമ്പോള്‍ ലോകം കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാന്‍മാരില്‍ ഒരാളായിക്കും അവന്‍

മാത്യൂസ് റെന്നി

വര്‍ഷം 2013, ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണ വര്‍ഷങ്ങളില്‍ ഒന്ന്. ചാമ്പ്യന്‍സ് ട്രോഫി വിജയിച്ച ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ ഒരു ഏകദിന പരമ്പര നേട്ടം എന്നാ ലക്ഷ്യത്തോടെ വര്‍ഷവസാനം അവിടേക്ക് വണ്ടികേറി. അംലയും ഡ്യൂപ്ലസ്സിയും ഡിവില്ലിയും അടങ്ങുന്ന ദക്ഷിണാഫ്രിക്കൻ നിരക്ക് എതിരെ വിജയം നേടുക എന്നുള്ളതു അത്രമേല്‍ പ്രയാസമേറിയതായിരുന്നു. പക്ഷെ പരമ്പര ആരംഭിച്ചപ്പോള്‍ ഇന്ത്യക്ക് വെല്ലുവിളി നേരിട്ടത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു 20 വയ്യസുരനില്‍ നിന്നായിരുന്നു. മൂന്നു മത്സരം അടങ്ങിയ ഏകദിന പരമ്പരയിലെ മൂന്നു മത്സരത്തിലും സെഞ്ച്വറി നേടിയ ആ ഇടംകയ്യന്റെ പേര് ക്വിന്റണ് ഡി കോക്ക് എന്നായിരുന്നു.

ഡി കോക്ക് വളര്‍ന്നു വന്നത് ഒരു ബേസ് ബോള്‍ താരമായിട്ടായിരുന്നു. ബേസ് ബോള്‍ കളിച്ച അമേരിക്കയില്‍ ജീവിക്കാനായിരുന്നു അയാള്‍ ഇഷ്ടപ്പെട്ടിരുന്നത്. പക്ഷെ തന്റെ അച്ഛന്‍ അയാളെ ക്രിക്കറ്റ് കളിക്കാന്‍ നിര്‍ബന്ധതിനാക്കി. അച്ഛന്റെ നിര്‍ബന്ധത്തിന്‍ വഴങ്ങി കുഞ്ഞു ഡി കോക്ക് ലോകം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ ഗ്രേയിം സ്മിത്തും ദക്ഷിണ ആഫ്രിക്കന്‍ മുന്‍ താരമായ മേകെന്‍സിയും പഠിച്ച കിംഗ് എഡ്വാര്‍ഡ് VII സ്‌കൂളില്‍ ചേര്‍ന്നു. അവിടെ നിന്ന് ദക്ഷിണ ആഫ്രിക്കന്‍ അണ്ടര്‍ -19 ടീമിലേക്ക്. തുടര്‍ന്ന് അണ്ടര്‍ -19 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും അലങ്കരിച്ചു.

Quinton de Kock equals wicketkeeping record with six catches in South Africa vs New Zealand 1st ODI | Cricket Country

2012 ലെ ജൂനിയര്‍ ലോക കപ്പിന് മുന്നേ ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രികരിക്കാന്‍ വേണ്ടി അദ്ദേഹത്തെ ക്യാപ്റ്റന്‍ സ്ഥാനത് നിന്ന് നീക്കം ചെയ്തു. തുടര്‍ന്ന് ഓസ്‌ട്രേലിയില്‍ നടന്ന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടി അയാള്‍ ആ തീരുമാനം ശരിയാണെന്ന് തെളിയിച്ചു.

ചാമ്പ്യന്‍സ് ലീഗ് t20 യില്‍ മുംബൈ ഇന്ത്യന്‍സിന്‍ എതിരെ നീല്‍ മേകെന്‍സിയെ കൂട്ടുപിടിച്ചു ലയണസിനെ വിജയത്തിലേക്ക് എത്തിച്ചപ്പോള്‍ അയാള്‍ക്ക് ദക്ഷിണാഫ്രിക്ക ടീമിലേക്കുള്ള വാതിലുകള്‍ തുറക്കപ്പെട്ടു. ഡിവില്ലേഴ്സിന് പകരം 2012 ലെ കിവിസ് പരമ്പരയില്‍ ടീമിലെത്തി എങ്കിലും ഫോം കണ്ടെത്താന്‍ സാധിക്കാതെ വന്നപ്പോള്‍ ടീമില്‍ നിന്ന് പുറത്തേക്ക്. തുടര്‍ന്ന് 2013 നവംബറില്‍ തിരകെ ടീമില്‍ എത്തിയ ഡി കോക്ക് പാകിസ്ഥാനും ഇന്ത്യക്കും എതിരെ നേടിയ സെഞ്ച്വറികളുടെ മികവില്‍ ടീമിലെ സ്ഥിരസാനിധ്യമായി. 2014 ടെസ്റ്റില്‍ അരങ്ങേറ്റം നടത്തി.

Boucher on Quinton de Kock's 50th: He can play 100 more Tests | Sport

2016 t20 ലോകകപ്പിലും,2015 ല്‍ ഇന്ത്യയില്‍ വന്നു ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര വിജയിച്ചപ്പോള്‍ ഡി കോക്ക് തനിക് എന്തൊക്കെ ചെയ്യാന്‍ കഴിയും എന്ന് ക്രിക്കറ്റ് ലോകത്തിന് തുറന്നു കാട്ടികൊടുത്തു. ദക്ഷിണാഫ്രിക്ക മാറ്റങ്ങളിലൂടെ കടന്നു പോവുകയാണ്. ഡിവില്ലേഴ്‌സ്യും ഡ്യൂ പ്ലസ്സീസും ദക്ഷിണാഫ്രിക്കന്‍ കുപ്പായത്തില്‍ ഇനിയില്ല.

De Kock's revival is as welcome as it is timely for Proteas

ഇനി പ്രതീക്ഷ മുഴുവന്‍ അയാളിലാണ്. ഒരു പതിറ്റാണ്ടു കാലം ദക്ഷിണാഫ്രിക്കയെ ഡി വില്ലിയും ഡ്യൂ പ്ലസ്സിയും അംലയും ചുമലിലേറ്റിയ പോലെ ചുമലിലേറ്റാന്‍ നിങ്ങള്‍ക്കും സാധിക്കട്ടെ. കരിയര്‍ അവസാനിക്കുമ്പോള്‍ ലോകം കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാന്‍മാരില്‍ ഒരാളായി നിങ്ങള്‍ മാറട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിര്‍ത്തുന്നു.
Happy birthday quinton de cock