യോഗ്യതയുണ്ട് ശരി തന്നെ, പക്ഷെ ബി.സി.സി.ഐ പ്രസിഡന്റ് ആകാൻ മറ്റ് ആളുകളുണ്ട്; ഗാംഗുലി പുറത്തേക്കോ

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) ഭരണഘടനയിലെ കൂളിംഗ് ഓഫ് ക്ലോസ് പരിഷ്കരിക്കാൻ സമ്മതിച്ച സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന്, രണ്ട് മുൻനിര ഭാരവാഹികളായ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കും സെക്രട്ടറി ജയ് ഷായ്ക്കും മത്സരിക്കാൻ അനുമതി നൽകി. മറ്റൊരു 3 വര്ഷം കൂടി ഇരുവർക്കും തുടരാം.

എന്നിരുന്നാലും, ഗാംഗുലി തന്നെയാണ് ആദ്യത് പ്രസിഡന്റ് എന്ന് ഇപ്പോൾ തന്നെ പറയാൻ പറ്റില്ല. മുൻ ഇന്ത്യൻ ക്യാപ്റ്റൻ 2019 ഒക്ടോബറിൽ ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, കോടതി നിയമിച്ച അഡ്മിനിസ്ട്രേറ്റർമാരുടെ ഭരണത്തിന്റെ 33 മാസത്തിനുശേഷം ബോർഡിന് വിശ്വാസ്യത നൽകിയ ഒരാളായി അദ്ദേഹം സ്ഥാനം പിടിച്ചു.

“ഇപ്പോൾ കുറച്ച് ആളുകൾക്ക് കൂടി യോഗ്യത ഉണ്ട് ഈ സ്ഥാനത്തിന് മത്സരിക്കാൻ. കൂട്ടായ യോഗത്തിന് ശേഷം മാത്രമേ വലിയ തീരുമാനങ്ങൾ എടുക്കുക ഉള്ളു” ഒരു മുതിർന്ന ബോർഡ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഗാംഗുലിയുടെയും ഷായുടെയും തുടർച്ച ബിസിസിഐയുടെ എജിഎമ്മിൽ തീരുമാനിക്കും, നോട്ടീസ് ഉടൻ പുറത്തിറങ്ങും. ഇരുവരും ഇതിനോട് പ്രതികരിച്ചിട്ടില്ല. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് ജയ് ഷായുടെ പേര് കേൾക്കുന്നുണ്ട്. കൂടുതൽ അംഗങ്ങളുടെ പിന്തുണ അദ്ദേഹത്തിന് ആണെന്നും പറയുന്നു.