പ്രായം ആയെന്ന് പറഞ്ഞ് ദയവ് ചെയ്ത് വരരുതേ, ചിലപ്പോൾ എന്റെ റെക്കോഡ് കാണുമ്പോൾ ബോധക്കേട് തോന്നും

പ്രായം വെറും അക്കങ്ങളാണെന്ന് പറയാറുണ്ട്, പക്ഷെ കായിക രംഗത്ത് നോക്കുക ആണെങ്കിൽ പക്ഷെ ചിലർ എങ്കിലും പറയും ഇതൊക്കെ ചുമ്മാ പറയുന്നത്; പ്രായം കൂടുംതോറും വീര്യം കുറയുമെന്ന്. അവരൊന്നും 1899 നും 1930 നും ഇടയിൽ ഇംഗ്ലണ്ടിനായി 58 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഒരു ഇംഗ്ലീഷ് പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാരനായിരുന്ന വിൽഫ്രഡ് റോഡ്‌സിനെ അറിയാത്തവർ ആയിരിക്കും.

ലോക ക്രിക്കറ്റിലെ തന്നെ ആദ്യ കാല ഇതിഹാസ താരങ്ങളിൽ ഒരാളാണ് വിൽഫ്രഡ് റോഡ്‌സ് (29 ഒക്ടോബർ 1877 – 8 ജൂലൈ 1973). ടെസ്റ്റിൽ 127 വിക്കറ്റുകളും 2,325 റൺസും നേടിയ താരം മിസ്റ്റർ ഫിറ്റ് എന്ന പേരിലും അറിയപ്പെട്ടിരുന്നു.

ഏറ്റവും കൂടുതൽ ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് (1100) മത്സരങ്ങൾ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമെന്ന റെക്കോർഡും (4204) താരത്തിന് അവകാശപ്പെട്ടതാണ്. പക്ഷെ റെക്കോര്ഡുകളുടെ കണക്ക് പുസ്തകത്തിൽ മറ്റൊരു അതുല്യ റെക്കോർഡിന്റെ പേരിലാണ് താരം പ്രശസ്തനാകുന്നത്.

തന്റെ അമ്പത്തിരണ്ടാം വയസ് വരെ താരം ഇംഗ്ലണ്ടിനായി ടെസ്റ്റ് കളിച്ചു . അതായത് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർന്ന താരമെന്ന റെക്കോർഡും വിൽഫ്രഡിന് ഉള്ളതാണ്.

Read more

ഇന്നത്തെ പോലെ പരിക്കേറ്റാൽ നൂതന ചികിത്സ രീതി ഒന്നും ഇല്ലാത്ത കാലത്താണ് ഈ റെക്കോർഡ് നേടിയതെന്ന് ഓർക്കുമ്പോൾ മനസിലാകും താരത്തിന്റെ റേഞ്ച്