'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

ന്യുസിലാൻഡിനെതിരെ നടന്ന മൂന്നാം ടി-20 മത്സരത്തിൽ ഇന്ത്യ 8 വിക്കറ്റിനു വിജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യുസിലാൻഡ് 20 ഓവറിൽ 153 റൺസ് നേടി. എന്നാൽ മറുപടി ബാറ്റിംഗിൽ ഓപണർ അഭിഷേക് ശർമ്മയുടെയും ഇഷാൻ കിഷന്റെയും, സൂര്യകുമാർ യാദവിന്റെയും തകർപ്പൻ പ്രകടനത്തിൽ ഇന്ത്യ 10 ഓവറിൽ വിജയ സ്കോർ മറികടന്നു.

ന്യുസിലാൻഡ് ബാറ്റർമാർക്ക് മോശമായ സമയമാണ് ഇന്ത്യൻ ബോളർമാർ കൊടുത്തത്. ജസ്പ്രീത് ബുംറ 3 വിക്കറ്റുകളും, രവി ബിഷനോയ്, ഹാർദിക് പാണ്ട്യ എന്നിവർ രണ്ട് വിക്കറ്റുകളും വീതവും, ഹർഷിത് റാണ ഒരു വിക്കറ്റും നേടി. ബാറ്റിംഗിൽ അഭിഷേക് ശർമ്മ 20 പന്തിൽ 7 ഫോറും 5 സിക്‌സും അടക്കം 68* റൺസാണ് താരം നേടിയത്. കൂടാതെ സൂര്യകുമാർ യാദവ് 26 പന്തിൽ 3 സിക്‌സും 6 ഫോറും അടക്കം 57 റൺസും, 13 പന്തിൽ 2 സിക്‌സും 3 ഫോറും അടക്കം 28 റൺസും നേടി ഇഷാൻ കിഷനും മികച്ച പ്രകടനം കാഴ്ച വെച്ചു. ഇപ്പോഴിതാ ടീമിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്

Read more

ഇന്ത്യയുടെ നിലവിലെ ബാറ്റിംഗ് ശൈലിയെ ‘ഗുണ്ടാ ടീം’ എന്നാണ് ഹർഭജൻ വിശേഷിപ്പിച്ചത്. ആദ്യ പന്ത് മുതൽ അക്രമിച്ചു കളിക്കുന്ന ഇന്ത്യൻ ശൈലി അത്ഭുതകരമാണെന്നും അദ്ദേഹം പറഞ്ഞു. ഈ പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളിൽ പൊരുതിയ നോക്കിയ കിവി ടീം ചിത്രത്തിൽ പോലും ഇല്ലായിരുന്നു എന്നും ഭാജി പറഞ്ഞു.