ഏഷ്യാ കപ്പിലെ തോൽവിക്ക് പിന്നാലെ പാകിസ്ഥാൻ ടീമിൽ കലാപം, തമ്മിലടിച്ച് ബാബറും അഫ്രീദിയും; ടീം കനത്ത പ്രതിസന്ധിയിൽ

ഏഷ്യാ കപ്പിൽ ഫൈനൽ കാണാതെ പുറത്തായതിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ പൊട്ടിത്തെറി. ശ്രീലങ്കയോടുള്ള മത്സരം തോറ്റതിന് പിന്നാലെയാണ് പാകിസ്ഥാൻ ടീമിലെ താരങ്ങൾ തമ്മിൽ വലിയ തർക്കമുണ്ടായത്. പാക് നായകൻ ബാബർ അസമും സൂപ്പർ പേസർ ഷഹീൻ അഫ്രീദിയും തമ്മിലാണ് രൂക്ഷമായ വാദപ്രതിവാദങ്ങളുണ്ടായത്. ടീമിലെ മറ്റൊരു സൂപ്പർ താരമായ മുഹമ്മദ് റിസ്‌വാൻ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

മത്സരം തോറ്റ ശേഷം ടീമിലെ താരങ്ങളുടെ പ്രകടനത്തിൽ തൃപ്തൻ അല്ലാത്ത ബാബർ താരങ്ങൾക്ക് എതിരെ രൂക്ഷ പ്രതികരണം നടത്തി . എല്ലാവരും മോശം പ്രകടനമാണ് നടത്തിയതെന്നും ആരും ഉത്തരവാദിത്വം കാണിച്ചില്ലെന്നും ബാബർ കുറ്റപ്പെടുത്തി. എന്നാൽ ഷഹീൻ അഫ്രീദിക്ക് വിമർശനം ഇഷ്ടപ്പെട്ടില്ല. നന്നായി കളിച്ച പാകിസ്ഥാൻ ബോളറുമാരെക്കുറിച്ചും സംസാരിക്കണം എന്നാണ് അഫ്രീദി നായകനോട് ആവശ്യപെട്ടത്.

ഷഹീന്റെ ഈ സംസാരം ബാബറിന് ഇഷ്ടപ്പെട്ടില്ല. തനിക്കറിയാം ആരൊക്കെയാണ് നന്നായി കളിച്ചതെന്നാണ് ബാബർ തിരിച്ചടിച്ചത്. രംഗം ഇതോടെ കൂടുതൽ വഷളായി, റിസ്‌വാൻ ഇടപെട്ട് വാദ പ്രതിവാദം അവസാനിപ്പിക്കുക ആയിരുന്നു. തർക്കം അവസാനിച്ചെങ്കിലും പാകിസ്ഥാൻ ഡ്രസിങ് റൂമിലെ സാഹചര്യം അത്ര നല്ല രീതിയിൽ അല്ല പോകുന്നത്.

Read more

ലോകകപ്പ് മുന്നിൽ നിൽക്കെ നായകൻറെ നേതൃത്വത്തിൽ ഒരു ഗ്രുപ്പും അഫ്രീദി അടങ്ങുന്ന മറ്റൊരു ഗ്രുപ്പും തമ്മിലുള്ള പിണക്കം അവസാനിച്ചില്ലെകിൽ പാകിസ്ഥാന് അത് തിരിച്ചടിയാകും. ബാബറിന്റെ ക്യാപ്റ്റൻസിക്കും വലിയ വിമർശനമാണ് ഉയരുന്നത്. താരത്തിന്റെ ഫീൽഡ് സെറ്റിങ് ഉൾപ്പടെ വൻ ദുരന്തം ആണെന്ന അഭിപ്രായമാണ് പലരും പറയുന്നത്.