പാകിസ്ഥാന്‍ ഫോമായാല്‍ ഇന്ത്യ നിലംതൊടാതെ പൊട്ടും; വെല്ലുവിളിയുമായി പാക് മുന്‍ നായകന്‍

യുഎഇ ആതിഥ്യം വഹിക്കുന്ന ട്വന്റി20 ലോക കപ്പ് ക്രിക്കറ്റിലെ ഹൈലൈറ്റാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലെ പോരാട്ടം. ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെസയാണ് ആ മത്സരത്തിനായി കാത്തിരിക്കുന്നത്. ലോക കപ്പിലെ ഹൈടെക് അങ്കത്തിന് ആഴ്ചകള്‍ ബാക്കി നില്‍ക്കെ വാക് യുദ്ധത്തിന് തുടക്കമിട്ടിരിക്കുകയാണ് പാക് മുന്‍ നായകന്‍ വഖാര്‍ യൂനിസ്. പാക് ടീം കഴിവിനൊത്ത് കളിച്ചാല്‍ ഇന്ത്യ പരാജയപ്പെടുമെന്നാണ് വഖാര്‍ യൂനിസിന്റെ പക്ഷം.

‘പാകിസ്ഥാന്‍ അവരുടെ കഴിവിനൊത്ത പ്രകടനം പുറത്തെടുക്കുകയാണെങ്കില്‍ അവര്‍ക്ക് തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തനാകുമെന്ന് ഞാന്‍ സത്യസന്ധമായി വിശ്വസിക്കുന്നു. അതൊട്ടും എളുപ്പമായിരിക്കില്ല. എന്നാല്‍ കാര്യങ്ങള്‍ മികച്ചതാക്കിത്തീര്‍ക്കുന്ന ആളുകള്‍ തീര്‍ച്ചയായും ഞങ്ങള്‍ക്കുണ്ട്.’

Waqar Younis, Pakistan bowling coach, to miss Zimbabwe tour due to wife's  surgery

‘ഇതൊരു വലിയ കളിയാണ്. ടൂര്‍ണമെന്റിലെ ആദ്യ മത്സരമായതിനാല്‍ ഇരു ടീമുകള്‍ക്ക് മേലും സമ്മര്‍ദ്ദമുണ്ടാകും. എന്നാല്‍ ആദ്യത്തെ ചില പന്തുകളും, റണ്‍സുകളും വളരെ നിര്‍ണായകമാകും. അവ നന്നായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് കളി ജയിക്കാം’ വഖാര്‍ യൂനിസ് പറഞ്ഞു.

India vs Pakistan: A quick glance at the most fierce rivalry in World Cups  | Business Standard News

ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ഒക്ടോബര്‍ 24നാണ് ഇന്ത്യ- പാക് പോരാട്ടം. ദുബായി ആയിരിക്കും വേദി. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കാരണം നിലവില്‍ ഐ.സി.സി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യ-പാക് പോര് സംഭവിക്കുന്നത്. ലോക കപ്പില്‍ ഇതുവരെ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനിട്ടില്ല. ഏകദിന, ടി20 ലോക കപ്പുകളിലായി 11 തവണ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യയായിരുന്നു ജയിച്ചത്. ആദ്യ ടി20 ലോക കപ്പിന്റെ ഫൈനലില്‍ പാകിസ്ഥാനെ കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്.

CCI secretary to BCCI: Denounce India vs Pakistan World Cup match

2019ലെ ഏകദിന ലോക കപ്പില്‍ അവസാനം ഏറ്റുമുട്ടിയപ്പോഴും ഇന്ത്യക്കായിരുന്നു ജയം. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയതാണ് പാകിസ്ഥാന് എടുത്തുപറയാനുള്ള നേട്ടം. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14വരെയാണ് ടി20 ലോക കപ്പ്. ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ട ലോക കപ്പ് കോവിഡിനെത്തുടര്‍ന്നാണ് യു.എ.ഇയിലേക്ക് മാറ്റിയത്.