'ONE LAST TIME'; ഓസീസ് മണ്ണിനോട് വിടചൊല്ലി രോഹിത് ശർമ്മ

ഓസ്ട്രേലിയക്കെതിരായ സിഡ്നിയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഒന്‍പത് വിക്കറ്റിന്‍റെ വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. 237 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രോഹിത് ശര്‍മയുടെ സെഞ്ചുറിയുടെയും വിരാട് കോഹ്‌ലിയുടെ അപരാജിത അര്‍ധസെഞ്ചുറിയുടെയും മികവിലാണ് ആശ്വസ ജയം സ്വന്തമാക്കിയത്.

ഇപ്പോഴിതാ സിഡ്‌നിക്കും ഓസീസിനും വിടവാങ്ങൽ കുറിപ്പുമായി എത്തിയിരിക്കുയാണ് രോഹിത് ശർമ. അവസാനമായി സിഡ്‌നിയിൽ നിന്ന് മടങ്ങുന്നു എന്ന കുറിപ്പാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയായി രോഹിത് നൽകിയത്. ഓസ്‌ട്രേലിയയില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചതില്‍ ആരാധകരോട് രോഹിത് നന്ദി പറഞ്ഞു. ഇനി ഓസ്‌ട്രേലിയയില്‍ ഒരു പരമ്പര കളിക്കാന്‍ സാധിക്കുമോ എന്ന് അറിയില്ലെന്ന് രോഹിത്ത് പറഞ്ഞു.

രോഹിത് ശർമ്മ 125 പന്തുകളിൽ നിന്നായി 121* റൺസും, വിരാട് കോഹ്ലി 81 പന്തിൽ 74 റൺസും നേടി. ഒക്ടോബർ 29 മുതൽ ആരംഭിക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ ടി 20 പരമ്പരയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഏകദിന പരമ്പര നേടിയ ഓസ്‌ട്രേലിയക്ക് മറുപടിയായി ടി 20 പരമ്പര ഇന്ത്യ നേടും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Read more