അയ്യേ ധോണിയുടെ ഇന്നിംഗ്സ് എന്ത് ബോർ ആയിരുന്നു, എന്ത് കണ്ടിട്ടാണ് അവനെ എല്ലാവരും പുകഴ്ത്തിയത്; ഇതിഹാസത്തിനെതിരെ സൈമൺ ഡൂൾ

ഇന്ന്ഹൈ ദരാബാദിൽ നടക്കുന്ന ഐപിഎൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. കഴിഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് 20 റൺസിൻ്റെ തോൽവി വഴങ്ങിയ ചെന്നൈ ശ്രമിക്കുന്നത് വമ്പൻ തിരിച്ചുവരവിനാണ്. എംഎസ് ധോണിയുടെ ഇന്നിംഗ്‌സ് ആയിരുന്നു ചെന്നൈ ക്യാമ്പിനെ സന്തോഷിപ്പിച്ചത്. അദ്ദേഹം വെറും 16 പന്തിൽ 37 റൺസ് നേടിയിട്ടും, 192 റൺസ് പിന്തുടരുന്നതിനിടെ ചെന്നൈ 20 റൺസിന് വീണു.

ആരാധകരും മുൻനിര ഇന്ത്യൻ താരങ്ങളും ധോനിയുടെ ഇന്നിംഗ്‌സിനെ പ്രശംസിച്ചു. എന്നിരുന്നാലും, ഡിസിക്കെതിരായ ധോണിയുടെ മോശം ബാറ്റിംഗ് സമീപനത്തെ മുൻ ന്യൂസിലൻഡ് പേസർ സൈമൺ ഡൂൾ വിമർശിച്ചു.

“ധോനിയുടെ ഇന്നിംഗ്‌സ് വളരെയധികം ആവേശം സൃഷ്ടിച്ചപ്പോൾ, അദ്ദേഹത്തിൻ്റെ അമിതമായ പ്രതിരോധ സമീപനം ആശങ്കകൾ ഉയർത്തി. അദ്ദേഹം വളരെയധികം ഡോട്ട് ബോളുകൾ നേരിട്ടു. റൺ നേടാൻ സാധ്യതയുള്ള ബോളിൽ അതിന് ശ്രമിച്ചില്ല. ഒരു ഇതിഹാസ താരമെന്ന നിലയിൽ ധോണി ക്രീസിൽ എത്തിയ സമയത്ത് അവൻ കാണിക്കേണ്ട ഉത്തരവാദിത്വം നിറവേറ്റിയില്ല. Cricbuzz-ൽ ഡൂൾ പറഞ്ഞു.

“വളരെക്കാലത്തിന് ശേഷം ഇതാദ്യമായാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നത് എന്ന് ഞാൻ മനസ്സിലാക്കുന്നു. അവൻ ഒരുപക്ഷേ തൻ്റെ ഫോം വീണ്ടെടുക്കാൻ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ആ സാഹചര്യത്തിൽ അദ്ദേഹത്തിൻ്റെ ഇന്നിംഗ്സ് മോശമായിപ്പോയി. എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ മോശമായി തോന്നി. സിംഗിൾ എടുക്കാനുള്ള അവൻ്റെ വിസമ്മതം ആ സാഹചര്യത്തിൽ ശരിയായില്ലെന്ന് ഞാൻ കരുതി.” സൈമൺ ഡൂൾ പറഞ്ഞു.

ഡേവിഡ് വാർണറുടെയും (52 റൺസ്), ഋഷഭ് പന്തിൻ്റെയും (51 റൺസ്) അർധസെഞ്ചുറിയുടെ പിൻബലത്തിൽ ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 5 വിക്കറ്റിന് 191 റൺസെടുത്തു. അവർ അടുത്ത മത്സരത്തിലേക്ക് കടക്കുമ്പോൾ, 3 മത്സരങ്ങളിൽ നിന്ന് 4 പോയിൻ്റുമായി ചെന്നൈ നിലവിൽ ലീഗ് സ്റ്റാൻഡിംഗിൽ മൂന്നാം സ്ഥാനത്താണ്. 3 കളികളിൽ നിന്ന് 2 പോയിൻ്റുമായി പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള ഹൈദരാബാദിനെയാണ് അവർ നേരിടുന്നത്.