സൂപ്പർതാരങ്ങളായ വിരാട് കോഹ്‌ലിക്കും രോഹിത് ശർമ്മയ്ക്കും അവരും ഇന്ത്യൻ ടീമിലെ മറ്റ് അംഗങ്ങളും ഉൾപ്പെടുന്ന ക്ലാസിക് ബോളിവുഡ് ചിത്രമായ ‘ലഗാൻ്റെ’ പുനർരൂപകൽപ്പന ചെയ്ത പോസ്റ്റർ കണ്ടതിന് ശേഷം ഉള്ള സന്തോഷം അടക്കാൻ പറ്റാതെ ഇരിക്കുകയാണ്. ശ്രീലങ്കയിൽ ഇന്ത്യയുടെ വൈറ്റ് ബോൾ പര്യടനത്തിൻ്റെ ഇടയിൽ ഉള്ള ഇരുവരുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്.
ഗൗതം ഗംഭീറിൻ്റെ പരിശീലകനായിട്ടുള്ള ആദ്യ പരമ്പരയിൽ ലങ്കയ്ക്ക് എതിരെ ഇറങ്ങിയ ഇന്ത്യ പല്ലേക്കലെയിൽ നടന്ന ആദ്യ ടി20യിൽ 43 റൺസിൻ്റെ വിജയം ഉറപ്പിച്ചു. ഇതേ സ്ഥലത്ത് തുടർന്നുള്ള രണ്ട് ടി20 മത്സരങ്ങളും വിജയിച്ച് അവർ പരമ്പര തൂത്തുവാരി. ശേഷം ആദ്യ ഏകദിനം സമനിലയിൽ കലാശിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ശ്രീലങ്ക 32 റൺസിന് വിജയിച്ചു.
അതിനിടെ, കോഹ്‌ലിയും രോഹിതും കൂടാതെ ഇന്ത്യൻ ഏകദിന ടീമിലെ മറ്റ് നിരവധി അംഗങ്ങൾക്കൊപ്പമുള്ള വീഡിയോ വൈറലാകുകയാണ്. ഇന്ത്യ കളത്തിലിറങ്ങുന്നതിന് മുമ്പ് ചിത്രീകരിച്ചതായി തോന്നിക്കുന്ന ദൃശ്യങ്ങളിൽ, കോഹ്‌ലി രോഹിത്തിന്റെ ശ്രദ്ധ എന്തോ ഒന്നിലേക്ക് തിരിക്കുന്നതായി കാണാം. ക്യാമറ പിന്നീട് പുനർരൂപകൽപ്പന ചെയ്ത ‘ലഗാൻ’ പോസ്റ്റർ പിടിച്ച് സ്റ്റാൻഡിലെ ഒരു ആരാധകൻ്റെ അടുത്തേക്ക് മാറുന്നു, അവിടെ ബോളിവുഡ് താരം ആമിർ ഖാൻ്റെ മുഖം രോഹിത് ശർമ്മയുടേതായി മാറ്റിയിരിക്കുന്നത് കാണാം.
സീനിയർ താരങ്ങൾ എത്തിയിട്ടും ഏകദിന പരമ്പരയിൽ മികവ് കാണിക്കാൻ പറ്റാത്ത ഇന്ത്യ അടുത്ത മത്സരം ജയിച്ച് പരമ്പര സമനിലയിലാക്കാനാണ് ഇറങ്ങുന്നത്.
Virat Kohli's priceless after seeing the poster at Colombo. ❤️ pic.twitter.com/SmIxnkckrm
— Tanuj Singh (@ImTanujSingh) August 5, 2024
Read more