ഏകദിന ലോകകപ്പ്: 'ഇന്ത്യയെ ആ ടീം തോല്‍പ്പിക്കും'; ദുരന്തം പ്രവചനവുമായി പ്രമുഖ ജ്യോതിഷി

ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ ആറാം മത്സരത്തിലും ജയിച്ച് 12 പോയിന്റുമായി ഇന്ത്യ പോയിന്റ് പട്ടികയില്‍ തലപ്പത്ത് നില്‍ക്കുകയാണ്. പാകിസ്ഥാന്‍, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ഓസ്ട്രേലിയ എന്നിവരെയെല്ലാം ഇന്ത്യ തോല്‍പ്പിച്ച് കഴിഞ്ഞു. ഇനി മൂന്ന് മത്സരങ്ങളാണ് ഗ്രൂപ്പ് സ്റ്റേജില്‍ അവശേഷിക്കുന്നത്. ഇതിലൊന്നില്‍ ഇന്ത്യ തോല്‍ക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് പ്രമുഖ ജോത്സ്യനായ രവീണ്‍ കൗശിക്.

പ്രമുഖ ചാനലിന്റെ പരിപാടിയില്‍ ആരാധകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇന്ത്യയുടെ തോല്‍വി പ്രവചിച്ചിരിക്കുന്നത്. ഇന്ത്യ ശ്രീലങ്കയോട് തോല്‍ക്കുമെന്നാണ് രവീണ്‍ കൗശിക് പറയുന്നത്. ഇതിനോടകം അദ്ദേഹത്തിന്റെ പ്രവചനം വൈറലായിട്ടുണ്ട്.

അഞ്ച് മത്സരത്തില്‍ രണ്ട് ജയം മാത്രം നേടിയ ശ്രീലങ്ക നിലവില്‍ അഞ്ചാം സ്ഥാനത്താണ്. അതിനാല്‍ പ്രമുഖ വമ്പന്മാരെ അടക്കം പരാജയപ്പെടുത്തി മുന്നേറുന്ന ഇന്ത്യ ലങ്കയോട് തോല്‍ക്കുമെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്.

Read more

ഇന്ത്യ ഇതിനോടകം സെമി സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. മൂന്ന് മത്സരം ശേഷിക്കെ രണ്ട് മത്സരം തോറ്റാലും ഇന്ത്യയുടെ സെമി സീറ്റ് നഷ്ടമാകില്ല. മൂന്ന് മത്സരവും തോല്‍ക്കാത്ത പക്ഷം ഇന്ത്യ അനായാസം സെമി കളിക്കും.