നോക്ക്ഔട്ടിലെ ദൗര്‍ഭാഗ്യ ചരിത്രങ്ങളുടെ ഓര്‍മ്മകളെ തത്കാലം അവധിക്കുവെയ്ക്കാം, എന്നിട്ട് ഈ നിമിഷത്തെ ആസ്വദിക്കാം

ലക്ക്‌നൗവിലെ മഞ്ഞു പൊടിക്കുന്ന രാത്രിയില്‍, ടൂര്‍ണമെന്റില്‍ ആദ്യമായി സ്‌കോര്‍ ഡിഫെന്‍ഡ് ചെയ്യാന്‍ ഇന്ത്യ ഇറങ്ങുകയായിരുന്നു. ഫോമിലല്ലെങ്കിലും പതിനൊന്നാമന്‍ മാര്‍ക്ക് വുഡ് വരെ ബാറ്റ് ചെയ്യുന്ന ഇംഗ്ലീഷ് ബാറ്റിങ് നിരയ്‌ക്കെതിരെ, ഡ്യൂ -ഫെക്ടര്‍ കൂടി പരിഗണിക്കുമ്പോള്‍ ആ സ്‌കോര്‍ ഡിഫെന്‍ഡ് ചെയ്യുക അത്ര എളുപ്പമുള്ള ടാസ്‌ക് ആയിരുന്നില്ല.

അഡ്‌ലെയ്ഡ് ഓവലില്‍ ടി-ട്വന്റി സെമിയിലെ കാര്‍ണേജിന്റെ ഓര്‍മ്മകളുണര്‍ത്തിക്കൊണ്ട് സിറാജിനെ ലോങ്ങ് ഓണിന് മുകളിലൂടെ സിക്‌സറിനും, മിഡോഫിലൂടെ ബൗണ്ടറിയും കടത്തികൊണ്ട് മലാനും, നിഷ്പ്രയാസം പന്തിനെ അതിര്‍ത്തി കടത്തി ബയര്‍‌സ്റ്റോയും ചേര്‍ന്ന് നാലോവറില്‍ സ്‌കോര്‍ മുപ്പതില്‍ എത്തിച്ചപ്പോള്‍, ഇംഗ്ലണ്ടിനെതിരെ മറ്റൊരു ലോകകപ്പ് തോല്‍വിയിലേക്കുള്ള പോക്കാണോ എന്ന് ഒരു വേള സംശയിച്ചു. എന്നാല്‍ അഡ്‌ലേയ്ഡ് ഓവലിലെ ആ രാത്രിയില്‍ ടീമിനോപ്പമില്ലാതിരുന്നൊരാള്‍, ഈ രാത്രി വൈറ്റ് കുക്കുമ്പുറയുമായി.

ഇംഗ്‌ളീഷുകാരോട് പകരം ചോദിക്കാന്‍ ഇന്ത്യയ്‌ക്കൊപ്പമുണ്ടായിരുന്നു, ജസ്പ്രീത് ബുമ്ര!
മലാനെ പ്ലേയ്ഡ് ഓണ്‍ ചെയ്യിച്ച ഒരു ബാക്ക് ഓഫ് ദി ലെങ്ത് ഡെലിവറി, തുടര്‍ന്ന്, ജോ റൂട്ടിന്റെ അന്തര്‍ജ്ഞാനങ്ങളെ വിസ്മയിപ്പിച്ചുകൊണ്ട് വിക്കറ്റിന് മുന്‍പില്‍ കുടുക്കിയ ജെമ്മ് ഓഫ് എ ഡെലിവറി. അനന്തരം, രോഹിത്തിന്റെ പെര്‍ഫെക്ട് ബൌളിംഗ് ചേഞ്ച്, സിറാജിന് പകരം ഷമി. തുടര്‍ച്ചയായി എവേ സ്വിങ്ങിങ് ഡെലിവറികള്‍ കൊണ്ട് ഫ്രസ്റ്റ്ട്രറ്റ് ചെയ്യിച്ച ശേഷം, ഇംഗ്ലണ്ടിന്റെ ആപല്‍ബാന്ധവന്‍ ബെന്‍ സ്റ്റോക്‌സിന്റെ സ്റ്റമ്പുകള്‍ കടപുഴക്കികൊണ്ട് ഷമിയുടെ ഒരു ഇന്‍കമ്മിങ്ങ് ഡെലിവറി. പെര്‍ഫെക്റ്റ്‌ലി പ്ലാന്‍ഡ് ആന്‍ഡ് എക്‌സിക്യുട്ടഡ്. കണ്ണടച്ച് തുറക്കും മുന്‍പേ ഷമി ബയര്‍‌സ്റ്റോയുടെയും സ്റ്റമ്പുകള്‍ കടപുഴകുന്നു. ഇംഗ്ലണ്ട് സ്‌കോര്‍ 39/4.

‘നോ ഗെയിം ഈസ് ഓവര്‍ സ്റ്റില്‍ ജോസ് ബട്ട്ലര്‍ ഈസ് ഔട്ട് ദെയര്‍ ‘, കമന്ററി ബോക്‌സില്‍ നാസര്‍ ഹുസൈന്റെ ഓര്‍മ്മപെടുത്തല്‍. രോഹിത്, കുല്‍ദീപിനെ പന്തേല്‍പ്പിക്കുന്നു. ഓഫ് സ്റ്റമ്പിന് വെളിയില്‍ നിന്നും ഷാര്‍പ്പായി ടേണ്‍ ചെയ്‌തൊരു ഡെലിവറി ബട്ട്ലറിന്റെ മിഡില്‍ സ്റ്റമ്പ് തെറിപ്പിക്കുന്നു. കുല്‍ദീപിന്റെ അത്തരമൊരു ഡെലിവറിയില്‍, ഔട്ടായി തിരിച്ചു നടക്കാനല്ലാതെ പ്രേത്യേകിച്ചോന്നും ചെയ്യാനില്ല എന്ന് മറ്റാരെക്കാളും നന്നായി അറിയാവുന്നത് ഒരു പക്ഷെ ബാബര്‍ ആസമിയിരിക്കും. 2019 വേള്‍ഡ് കപ്പ്, ഓള്‍ഡ് ട്രാഫോര്‍ഡ്, കുല്‍ദീപ് ടു ബാബര്‍, എക്‌സാക്ട് റെപ്ലിക്കാ.

അതുപോലൊരെണ്ണം ലിവിങ്സ്റ്റണ്ണിനും കിട്ടിയതായിരുന്നു. ഭാഗ്യം കൊണ്ട് അത്രയും ഷാര്‍പ്പായി ടേണ്‍ ചെയ്യാഞ്ഞതുകൊണ്ട് ലിവിങ്സ്റ്റണ്‍ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, മികച്ചൊരു സ്‌ട്രൈറ്റന്‍ഡ് വണ്‍ കൊണ്ട് കുല്‍ദീപ് തന്നെ ലിവിങ്‌സ്റ്റോണിന് മടക്കി ഇംഗ്ലീഷ് പ്രതീക്ഷകളുടെ അവസാന ആണിയുമൂരി. ബാക്കിയെല്ലാം ഫോര്‍മാലിറ്റിമാത്രമായിരുന്നു. റഷീദിന്റെയും, വുഡിന്റെയും സ്റ്റമ്പുകള്‍ ഇളക്കി മറിച്ചു കൊണ്ട് ഷമിയും ബുമ്രയും നിലവിലെ വൈറ്റ് ബോള്‍ ചാമ്പ്യന്‍മാരുടെ ഉദകക്രീയയ്ക്ക് പരിസമാപ്തി വരുത്തി.

രണ്ട് വൈറ്റ് ബോള്‍ ലോകകപ്പുകള്‍ കൈവശം വെച്ചിരിക്കുന്നവര്‍ പുറത്തേക്കും, ഒരു വ്യാഴവട്ടക്കാലമായി കപ്പിനായി മോഹിച്ചു നടക്കുന്നവര്‍, സ്‌കോര്‍ ഡിഫന്‍ഡിങ് എന്ന ബാക്കിയുണ്ടായിരുന്ന പരീക്ഷകൂടി പാസായി അവസാന നാലിലേക്കും.

നോക്ക്ഔട്ടിലെ ദൗര്‍ഭാഗ്യ ചരിത്രങ്ങളുടെ ഓര്‍മ്മകളെ നമ്മുക്ക് തല്ക്കാലം അവധിയ്ക്ക വെയ്ക്കാം. എന്നിട്ട്, ഈ നിമിഷത്തെ ആസ്വദിക്കാം. ലക്ക്‌നൗ സ്റ്റേഡിയത്തിനുള്ളില്‍ തിങ്ങിനിറഞ്ഞ അരലക്ഷംപേര്‍, ടീമിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലറെ ടീസ് ചെയ്തു കൊണ്ട് ഉറക്കെ പാടുന്നു..

‘ഹാമാരി ഭാബി കൈസി ഹേ
സാറ ഭാബി ജൈസി ഹേ

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍