ഏകദിന ലോകകപ്പ്: സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഗംഭീര്‍, പ്രമുഖ ടീം ഇല്ല!

ഏകദിന ലോകകപ്പ് പടിവാതുക്കല്‍ എത്തിനില്‍ക്കവെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചിച്ച് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. പാകിസ്ഥാനെ തഴഞ്ഞ ഗംഭീര്‍ ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ് ടീമുകളെയാണ് സെമി ഫൈനലിസ്റ്റുകളായി പ്രവചിച്ചിരിക്കുന്നത്.

അതേസമയം, ഇത്തവണ ഏകദിന ലോകകപ്പിലെ താരമാവുക ആരെന്ന് പ്രവചിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. ഹാര്‍ദിക് പാണ്ഡ്യ, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവരെയാണ് മികച്ച താരങ്ങളായി മാറാന്‍ സാധ്യതയുള്ളവരായി കാര്‍ത്തിക് തിരഞ്ഞെടുത്തത്. എക്സിലൂടെയായിരുന്നു ഡികെയുംടെ പ്രവചനം.

ഹാര്‍ദ്ദിക്കും മാക്സ്വെല്ലും മികച്ച ഓള്‍റൗണ്ടര്‍മാരാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരത്തില്‍ മാറ്റം സൃഷ്ടിക്കാന്‍ സാധിക്കുന്ന താരങ്ങളാണ് ഇരുവരും. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ ഹാര്‍ദിക്കില്‍ ഇത്തവണ ടീമിന് വലിയ പ്രതീക്ഷയാണുള്ളത്. 2011 ലോകകപ്പില്‍ യുവരാജ് സിംഗ് നടത്തിയ ഓള്‍റൗണ്ട് മികവ് ഇത്തവണ ഹാര്‍ദ്ദിക്കിലൂടെ കാണാനാകുമെന്നാണ് ഇന്ത്യന്‍ പ്രതീക്ഷ.

ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്വെല്‍ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെക്കുന്ന താരമാണ്. ഫോമിലേക്കെത്തിയാല്‍ പിടിച്ചുകെട്ടുക പ്രയാസമാണ്. ബോളിംഗിലും താരം വിനാശകാരിയാണ്. ഇക്കഴിഞ്ഞ ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം മാക്സിയുടെ ബോളിംഗ് മികവിലാണ് ഓസീസ് ജയിച്ചുകയറിയത്. എന്നിരുന്നാലും ഇരുവരുടെയും സ്ഥിരതയില്ലായ്മയാണ് ടീമുകള്‍ക്ക് തിരിച്ചടിയാകുന്നത്.

ലോകകപ്പിലെ സൂപ്പര്‍ പോരാട്ടങ്ങള്‍ക്ക് ഒക്ടോബര്‍ 5ന് തുടക്കമാകും. നിലവിലെ ചാമ്പ്യ•ാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസീലന്‍ഡും തമ്മിലാണ് ആദ്യ മത്സരം. ഇതിനോടകം ടീമുകളെല്ലാം ഇന്ത്യയിലേക്ക് എത്തിയിട്ടുണ്ട്.