ഏകദിന ലോകകപ്പ് ഫൈനല്‍: ടോസ് നിര്‍ണായകമാകും, പിച്ചൊരുക്കിയ ക്യൂറേറ്റര്‍ പറയുന്നത് ഇങ്ങനെ

ഏകദിന ലോകകപ്പ് അതിന്റെ അവസാനഘട്ടത്തിലേക്ക് അടുത്തിരിക്കുകയാണ്. ഞായറാഴ്ച നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് ആവേശപ്പോരാട്ടത്തിന് വേദിയാകുന്നത്. മത്സരത്തില്‍ ടോസ് ഏറെ നിര്‍ണായകമാകുമെന്നാണ് പിച്ചൊരുക്കിയ ക്യൂറേറ്ററുടെ വാക്കുകളില്‍നിന്നും വ്യക്തമാകുന്നത്.

ടോസ് നേടുന്ന ടീം ബാറ്റിംഗ് എടുക്കുന്നതാണ് ഉചിതമെന്ന് ക്യൂറേറ്റര്‍ പറയുന്നത്. രണ്ടാമത് ബാറ്റ് ചെയ്യുക ബുദ്ധിമുട്ടായിരിക്കുമെന്നും 315 പ്രതിരോധിക്കാന്‍ കഴിയുന്ന സ്‌കോറാണെന്നും അദ്ദേഹം പറഞ്ഞു.

ടൂര്‍ണമെന്റിലെ ഒരു കളി പോലും തോല്‍ക്കാതെ അപരാജിതരായാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. മറുഭാഗത്തു ആദ്യത്തെ രണ്ടു കളിയും തോറ്റു കൊണ്ടു തുടങ്ങിയ ഓസീസ് പിന്നീട് തുടരെ എട്ടു മല്‍സരങ്ങളില്‍ ജയിച്ച് ഫൈനലിലേക്കു കുതിക്കുകയായിരുന്നു.

അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും രണ്ട് തവണ ലോക ചാമ്പ്യന്മാരായ ഇന്ത്യയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ ശക്തമായ ഒരു മത്സരം തന്നെ പ്രതീക്ഷിക്കാം.