ഏകദിന ലോകകപ്പ്: ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടി, സൂപ്പര്‍ താരം മത്സരത്തിനിടെ പരിക്കേറ്റ് പുറത്ത്

പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പ് 2023 ന്റെ നിലവിലെ പതിപ്പില്‍ ബംഗ്ലാദേശിനെ നേരിടുന്ന ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായി. ബംഗ്ലാദേശ് ഇന്നിംഗ്‌സിന്റെ 9-ാം ഓവറിനിടെയാണ് ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റത്.

ലിറ്റണ്‍ ദാസ് കളിച്ച ഷോട്ട് കാലുകൊണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് ഹാര്‍ദികിന് പരിക്കേറ്റത്. തുടര്‍ന്ന് ഫിസിയോ വന്ന് പരിശോധിച്ചിട്ടും താരം അസ്വസ്തനായിരുന്നു. തുടര്‍ന്ന് താരം ഓവര്‍ പൂര്‍ത്തിയാക്കാതെ മൈതാനം വിട്ടു. പിന്നീട് വിരാട് കോഹ്ലിയാണ് ഓവര്‍ പൂര്‍ത്തിയാക്കിയത്.

Image

മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനെതിരെ ഇറങ്ങിയ അതേ ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. ബംഗ്ലാദേശ് നിരയില്‍ ഇന്ന് നായകന്‍ ഷക്കീബ് അല്‍ ഹസന്‍ കളിക്കുന്നില്ല. പകരം നജ്മുല്‍ ഹുസൈന്‍ ഷാന്റോയാണ് ടീമിനെ നയിക്കുന്നത്.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ (സി), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (W), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

 ബംഗ്ലാദേശ് പ്ലേയിംഗ് ഇലവന്‍: ലിറ്റണ്‍ ദാസ്, തന്‍സീദ് ഹസന്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ(സി), മെഹിദി ഹസന്‍ മിറാസ്, തൗഹിദ് ഹൃദയോയ്, മുഷ്ഫിഖുര്‍ റഹീം (w), മഹ്‌മൂദുള്ള, നസും അഹമ്മദ്, ഹസന്‍ മഹ്‌മൂദ്, മുസ്തഫിസുര്‍ റഹ്‌മാന്‍, ഷോറിഫുള്‍ ഇസ്ലാം.