ആരും അയാളെ കുറിച്ച് അധികമൊന്നും പുകഴ്ത്തി പറയാറില്ല, പക്ഷെ അയാൾ വന്നതിൽ പിന്നെ ബോർഡർ ഗവാസ്‌ക്കർ ട്രോഫി അധികമൊന്നും ഓസ്ട്രേലിയ താലോലിച്ചിട്ടില്ല

Lal Krishna M S

ഓസ്ട്രേലിയൻ ടീമിൻറെ തലവേദനയെന്നു വിളിക്കേണ്ട കളിക്കാരനാണ് ചേതേശ്വർ പൂജാര. നമുക്ക് കൗതുകമായി തോന്നാം.. ഒരു സുപ്രധാന മൈൽസ്റ്റോൺ അത്ര വാഴ്ത്തിപ്പാടലുകളില്ലാതെ മറികടന്നു.2 4* ടെസ്റ്റുകളിൽ നിന്നും 50.82 എന്ന മനോഹര ശരാശരിയിൽ 2033* റൺസുകളാണ് പുജാര ഇതുവരെ ഓസീസിനെതിരേ നേടിയത്.

സമകാലിക ബാറ്റർമാരിൽ അത്രതന്നെ ടെസ്റ്റിൽ 46 ശരാശരിയും 1852* റൺസും നേടിയ വിരാടും 29 ടെസ്റ്റ് കളിച്ച സാക്ഷാൽ ജോ റൂട്ടും പുജാരയുടെ പുറകിലാണുള്ളത് ബാക്കി ഒരാളും അയലത്തുപോലുമില്ല.

ഇന്ത്യക്കാരിൽ അയാൾക്ക് മുന്നിൽ രാഹുൽ ദ്രാവിഡും ലക്ഷ്മണും സച്ചിനും മാത്രമേയുള്ളൂ. 39 മാത്രം ശരാശരിയുള്ള ദ്രാവിഡിനെ മറികടക്കാൻ 132 റൺസാണ് പുജാരയ്ക്കാവശ്യം. പുജാര വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ശേഷം വിരമിച്ചാലും അയാളെ നമ്മൾ ലെജൻഡ് ക്യാറ്റഗറിയിൽ വച്ചു തന്നെ ചർച്ച ചെയ്യണം. കാരണം അയാളുടെ കാലഘട്ടത്തിൽ ബോർഡർ-ഗവാസ്കർ ട്രോഫി ഓസ്ട്രേലിയക്കാർ വേണ്ടപോലെ താലോലിച്ചിട്ടില്ല.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ