ആരും സൂര്യകുമാറിനെ കളിയാക്കേണ്ട, അവൻ മനോഹരമായി തിരിച്ചുവരും; താരത്തിന് പിന്തുണയുമായി ധവാൻ

ടെസ്റ്റ് ക്രിക്കറ്റിലെ മോശം അരങ്ങേറ്റമൊക്കെ മറന്ന് ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ സൂര്യകുമാർ യാദവിനെ പിന്തുണച്ച് വെറ്ററൻ ഇന്ത്യൻ ബാറ്റർ ശിഖർ ധവാൻ. ടെസ്റ്റ് തലത്തിൽ 32 കാരനായ സൂര്യകുമാറിന് അനുഭവപരിചയമില്ലെന്നും എന്നാൽ പരാജയങ്ങളിൽ നിന്ന് തീർച്ചയായും പഠിക്കാനും മെച്ചപ്പെടുത്താനും കഴിയുമെന്ന് സൂപ്പർതാരം പറഞ്ഞു.

ടി20 ക്രിക്കറ്റിലെ ചില മികച്ച പ്രകടനങ്ങൾക്ക് ശേഷം, നട്ടെല്ലിന് പരിക്കേറ്റ് ശ്രേയസ് അയ്യർ പുറത്തായതിന് ശേഷം, സൂര്യകുമാറിന് നാഗ്പൂരിൽ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ അരങ്ങേറ്റം ലഭിച്ചു. ഏന്തയാലും അരങ്ങേറ്റത്തിൽ കാര്യമായ ഒന്നും ചെയ്യാനാകാതെ താരം പുറത്തായി.

തന്റെ വൈറ്റ് ബോൾ മികവിന്റെ അടിസ്ഥാനത്തിൽ സൂര്യകുമാറിനെ ടെസ്റ്റ് അരങ്ങേറ്റം ഏൽപ്പിക്കാനുള്ള നീക്കത്തെ ചില വിദഗ്ധർ ചോദ്യം ചെയ്തപ്പോൾ, ധവാൻ താരത്തെ വിമർശിച്ചില്ല. ആജ് തക്കിന് നൽകിയ അഭിമുഖത്തിൽ, അദ്ദേഹം മുംബൈ ക്രിക്കറ്റ് താരത്തെ പിന്തുണച്ച് അഭിപ്രായപ്പെട്ടത്:

‘സൂര്യകുമാർ യാദവ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹം സ്ഥിരതയാർന്ന പ്രകടനം നടത്തി.രണ്ട് പരമ്പരകളിൽ അത്ര മികച്ച പ്രകടനമല്ല നടത്തിയെന്നത് സാധാരണമാണ് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.”

“നമ്മൾ ടെസ്റ്റ് മത്സരത്തെക്കുറിച്ച് പറയുകയാണെങ്കിൽ, ഒരു ടെസ്റ്റിൽ വിക്കറ്റുകൾ വളരെ വ്യത്യസ്തമാണ്; അതാണ് ഏറ്റവും വലിയ വെല്ലുവിളി. ഞങ്ങൾ ഇന്ത്യയിൽ കളിക്കുമ്പോൾ, ഇന്ത്യയ്ക്ക് മത്സരങ്ങൾ ജയിക്കേണ്ടതിനാൽ ടേണിംഗ് ട്രാക്കുകൾ തയ്യാറാക്കിയിരുന്നു. ബാറ്റ്‌സ്മാന്മാർക്ക് കാര്യമായ ഒരു സഹായവും കിട്ടുന്ന ട്രാക്ക് അല്ല.”

“സൂര്യകുമാറിനെ കുറച്ച് പരാജയങ്ങളുടെ പേരിൽ വിലയിരുത്തരുത്. അവൻ മികച്ച രീതിയിൽ തന്നെ തിരിച്ചുവരവ് നടത്തും.”ധവാൻ പറഞ്ഞ് നിർത്തി