ഇനി ഇല്ല ചെന്നൈ സ്നേഹം, സുരേഷ് റെയ്ന മറ്റൊരു ടീമിലേക്ക് കൂടുമാറുന്നു; റിപ്പോർട്ടുകളിൽ സ്ഥിതീകരണവുമായി താരം രംഗത്ത്

മുൻ ഇന്ത്യയും ചെന്നൈ സൂപ്പർ കിംഗ്‌സ് താരവുമായ സുരേഷ് റെയ്‌ന ലക്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മെന്ററായി ചേരുന്നു. ഐപിഎൽ 2024-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് മടങ്ങിയെത്താൻ ഫ്രാഞ്ചൈസി വിട്ട ഗൗതം ഗംഭീറിന് പകരക്കാരനായാണ് അദ്ദേഹം എത്തുന്നത്. വാർത്ത എക്‌സിൽ റെയ്‌ന സ്ഥിരീകരിച്ചു. റെയ്‌ന ലഖ്‌നൗവിൽ ചേരുന്നതിനെക്കുറിച്ചുള്ള ഒരു ആരാധകന്റെ ട്വീറ്റ് ഒരു മാധ്യമപ്രവർത്തകൻ വ്യാജ വാർത്തയാണെന്ന് വിശേഷിപ്പിച്ചു. ശേഷം റെയ്‌ന മറുപടി പറഞ്ഞു, “എന്തുകൊണ്ട്? നിങ്ങളുടെ വാർത്തകൾ എല്ലായ്‌പ്പോഴും ശരിയാരിക്കുമോ?”

റെയ്ന ലക്നൗ മെന്റർ ആയി എത്തുന്നത് ടീമിന് ഗുണം ചെയ്യുമെന്ന് വിലയിരുത്തൽ ഉണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരുപാട് വർഷത്തെ അനുഭവസമ്പത്ത് ഉള്ള താരത്തിന് താരങ്ങൾക്ക് ഇടയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചേക്കും. ഇത് എല്ലാ അർത്ഥത്തിലും ടീമിന് ഗുണം ചെയ്യുന്ന കാര്യമാകും.

ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിലുള്ള സുരേഷ് റെയ്ന മെഗാലേലത്തിൽ അൺസോൾഡായി പോയതിന്റെ നിരാശ ആരാധകർക്ക് ഇപ്പോഴും തീർന്നിട്ടില്ല. ഐപിഎല്ലിൽ 5529 റൺസ് പേരിലുള്ള റെയ്നയെ കഴിഞ്ഞ മെഗാ ലേലത്തിൽ ആരും വാങ്ങിയിരുന്നില്ല. അതോടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. നേരത്തെ ധോണി വിരമിച്ച ദിവസം തന്നെ അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് റെയ്നയും വിരമിച്ചിരുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇതിഹാസതാരങ്ങളിൽ ഒരാളായിട്ടാണ് റെയ്നയെ പരിഗണിക്കുന്നത്. ആരാധകർ മിസ്റ്റർ ഐപിഎൽ എന്നാണ് റെയ്നയെ വിളിക്കുന്നത് തന്നെ. 38 അർദ്ധ സെഞ്ച്വറിയും രണ്ടു സെഞ്ച്വറികളും പേരിലുള്ള താരം വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇതിഹാസമായി മാറിയ ആൾ ആണ്.

ലക്നൗ ടീം ഇങ്ങനെ: കെ എൽ രാഹുൽ (സി), ക്വിന്റൺ ഡി കോക്ക്, നിക്കോളാസ് പൂരൻ, ആയുഷ് ബഡോണി, കൈൽ മേയേഴ്സ്, മാർക്കസ് സ്റ്റോയിനിസ്, ദീപക് ഹൂഡ, ദേവദത്ത് പടിക്കൽ, രവി ബിഷ്‌ണോയ്, നവീൻ ഉൾ ഹഖ്, ക്രുണാൽ പാണ്ഡ്യ, യുധ്വിർ സിംഗ്, പ്രേരക് മങ്കാദ്, യാഷ് താക്കൂർ, എ. മിശ്ര, മാർക്ക് വുഡ്, മായങ്ക് യാദവ്, മൊഹ്‌സിൻ ഖാൻ, കെ. ഗൗതം, ശിവം മാവി, അർഷിൻ കുൽക്കർണി, എം. സിദ്ധാർത്ഥ്, ആഷ്ടൺ ടർണർ, ഡേവിഡ് വില്ലി, മൊഹമ്മദ്. അർഷാദ് ഖാൻ.