ശ്രീലങ്കന്‍ പര്യടനം; സഞ്ജുവിനും കൂട്ടര്‍ക്കും ബി.സി.സി.ഐയുടെ ആശ്വാസ പ്രഖ്യാപനം

ശ്രീലങ്കന്‍ പര്യടനത്തില്‍ ഇടംപിടിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് ഫിറ്റ്‌നെസ്സ് ടെസ്റ്റ് വേണ്ടെന്ന് തീരുമാനിച്ച് ബി.സി.സി.ഐ. രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ക്ഡൗണ്‍ കാരണം താരങ്ങള്‍ക്ക് പരിശീലനം നടത്തുവാന്‍ പഴയ പോലെ സാധ്യമല്ലെന്ന കാരണം നിര്‍ത്തിയാണ് ബി.സി.സി.ഐയുടെ ഈ തീരുമാനം.

ഇതിനേ തുടര്‍ന്ന യോയോ ടെസ്റ്റ്, 2 കിലോമീറ്റര്‍ ഓട്ടം എന്നിവയില്‍ താരങ്ങള്‍ക്ക് ബി.സി.സി.ഐ ഇളവ് നല്‍കും. മുമ്പ് ബി.സി.സി.ഐ സ്‌ക്വാഡ് പ്രഖ്യാപിക്കുന്നതിന് മുമ്പ് താരങ്ങളുടെ ഫിറ്റ്‌നെസ്സ് ടെസ്റ്റ് നിര്‍ബന്ധമാക്കിയിരുന്നു.

സീനിയർ താരങ്ങളുടെ അഭാവത്തിൽ ശിഖർ ധവാനാണ് ശ്രീലങ്കയിൽ ഇന്ത്യയെ നയിക്കുക. മലയാളി താരം സ‍ഞ്ജു സാംസണും കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലും ടീമിലിടം നേടിയിട്ടുണ്ട്. ഭുവനേശ്വർ കുമാറാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.

ഇന്ത്യന്‍ ടീം ഇങ്ങനെ: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍, ഋതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചഹല്‍, രാഹുല്‍ ചഹാര്‍, കൃഷ്ണപ്പ ഗൗതം, ക്രുണാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ദീപക് ചാഹര്‍, നവ്ദീപ് സെയ്‌നി, ചേതന്‍ സകാരിയ

നെറ്റ് ബോളര്‍മാര്‍: ഇഷാന്‍ പോറല്‍, സന്ദീപ് വാരിയര്‍, അര്‍ഷ്ദീപ് സിംഗ്, സായ് കിഷോര്‍, സിമര്‍ജിത് സിംഗ്