എന്‍ഗിഡി വക തൂക്കിയടി , സ്കൈ മികവിൽ മാനം രക്ഷിച്ച ഇന്ത്യക്ക് മുന്നിൽ അഗ്നിപരീക്ഷ

ടോസ് നേടി ബാറ്റിംഗ് എടുത്ത രോഹിത് ശർമ്മ പ്രതീക്ഷിച്ചത് ഇന്ത്യൻ ബാറ്റസ്മാനംരുടെ ആറാട്ട് ആയിരുന്നെങ്കിൽ നടന്നത് സൗത്ത് ആഫ്രിക്കൻ ബൗളറുമാരുടെ അഴിഞ്ഞാട്ടം. അതിനിടയിൽ ഇന്ത്യയുടെ മനം രക്ഷിച്ചത് സൂര്യകുമാർ യാദവിന്റെ മികച്ച അർദ്ധ സെഞ്ചുറി പ്രകടനം മാത്രമാണ്. ഏത് പിച്ചിലും ഒരു പോലെ എന്ന രീതിയിൽ ബാറ്റ് ചെയുന്ന സൂര്യയുടെ മികവിൽ ഇന്ത്യക്ക് നേടാനായത് 9 വിക്കറ്റു നഷ്ടത്തിൽ 133 റൺസ് മാത്രം.

ഗ്രൂപ് ചാമ്പ്യന്മാരെ നിർണയിക്കാൻ അതിനിർണായകമായ മത്സരത്തിൽ നിര്‍ണായക മത്സരത്തില്‍ ലുങ്കി എന്‍ഗിഡിയെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയ തന്ത്രം വിജയിച്ചു’. വെയ്‌ന്‍ പാര്‍നലിന്‍റെ ആദ്യ ഓവറില്‍ ആറ് പന്തും കെ എല്‍ രാഹുല്‍ പാഴാക്കിയപ്പോള്‍ തന്നെ സമ്മർദ്ദം ഇന്ത്യയുടെ ഭാഗത്തായി.

രോഹിത് ശ‍ര്‍മ്മയും(14 പന്തില്‍ 15), ആറാം പന്തില്‍ കെ എല്‍ രാഹുലും(14 പന്തില്‍ 9) എന്‍ഗിഡിയുടെ മുന്നിൽ വീണു. സമ്മര്‍ദമേറിയ രോഹിത്തിന്‍റെ സിക്‌സര്‍ ശ്രമം പാളിയപ്പോള്‍ രാഹുല്‍ സ്ലിപ്പില്‍ ഏയ്‌ഡന്‍ മാര്‍ക്രമിന്‍റെ ക്യാച്ചില്‍ മടങ്ങി. ഏഴാം ഓവറില്‍ എന്‍ഗിഡി വീണ്ടും പന്തെടുത്തപ്പോള്‍ അഞ്ചാം പന്തില്‍ വിരാട് കോലി(11 പന്തില്‍ 12) റബാഡയുടെ ക്യാച്ചില്‍ വീണു. കോഹ്ലി മികച്ച ഫോമിൽ ആയിരുന്നു എന്ന് തോന്നിച്ച ശേഷമായിരിന്നു പുറത്താകൽ.

തൊട്ടുപിന്നാലെ വന്ന ഹൂഡയും കാർത്തിക്കും വന്ന പോലെ പോയപ്പോൾ സ്കൈക്ക് കൂട്ടായത് കാർത്തിക്ക് മാത്രം. സൂര്യകുമാർ പതിവ് പോലെ തന്നെ മികച്ച രീതിയിൽ കളിച്ചപ്പോൾ കാർത്തിക്ക് പിന്തുണ കൊടുത്തങ്കിലും റൺ കണ്ടെത്താൻ വിഷമിച്ചു. കാർത്തിക്ക് 15 പന്തിലാണ് 6 റൺസ് നേടിയത്. കൂട്ടാളികൾ മാറി മാറി വന്നപ്പോഴും തൻ പാസായ സ്കൈ തന്നെയാണെന്ന് സൂര്യകുമാർ കാണിച്ചു.

ഷംസിക്ക് പകരം ടീമിലെത്തിയ എന്‍ഗിഡി 4 വിക്കറ്റും പാർണെൽ 3 വിക്കറ്റും വീഴ്ത്തിയപ്പോൾ നോർജെ 1 വിക്കറ്റ് വീഴ്ത്തി.