'സാരമില്ലടാ', മൂന്നു ക്യാച്ചുകൾ പാഴാക്കിയ ശശാങ്കിനെ ശകാരിക്കാതെ ചേർത്ത് നിർത്തി ശ്രേയസും പോണ്ടിങ്ങും; താരങ്ങളുടെ പ്രവർത്തിയിൽ കൈയടിച്ച് ആരാധകർ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയ്ന്റ്സിനെതിരേ പഞ്ചാബ് കിംഗ്സിന് ജയം. 54 റൺസിനായിരുന്നു പഞ്ചാബിന്റെ ജയം. എന്നാൽ, വാശിയോടെ പൊരുതി ബാറ്റ് വീശിയ ലഖ്‌നൗവിന് 20 ഓവറിൽ 200 റൺസ് നേടാൻ കഴിഞ്ഞുള്ളു. അഞ്ച് വിക്കറ്റ് നഷ്ടത്തിലായിരുന്നു എൽഎസ്ജി 200 റൺസ് നേടിയത്.

പഞ്ചാബ് ഓപണർ പ്രഭ്സിമ്രാൻ സിംഗ് ഒരു റൺ പോലും നേടാനാകാതെ ഡഗ്‌ഔട്ടിലേക്ക് മടങ്ങിയപ്പോൾ പ്രിയാൻഷ് ആര്യ ടീമിനായി തകർത്തടിച്ചു. ഒൻപത് സിക്സറുകളും നാല് ബൗണ്ടറികളും അടക്കം 37 പന്തിൽ നിന്ന് 93 റൺസാണ് നേടിയത്. ടീമിന്റെ ടോപ് സ്കോററായതും പ്രിയാൻഷ് തന്നെ. ഒപ്പം 46 പന്തിൽ നിന്ന് ഏഴ് സിക്സറുകളും എട്ട് ബൗണ്ടറികളും അടക്കം 87 റൺസാണ് പഞ്ചാബിനായി കൂപ്പർ അടിച്ചുകൂട്ടിയത്. നായകൻ ശ്രേയസ് അയ്യരിനും മാറ്റ് താരങ്ങൾക്കും മികച്ച സ്കോർ കണ്ടെത്താൻ സാധിച്ചില്ല.

Read more

മത്സരത്തിനിടയിൽ മൂന്നു ക്യാച്ചുകളാണ് പഞ്ചാബ് താരം ശശാങ്ക് സിങ് പാഴാക്കിയിരുന്നത്. ഇതോടെ കാണികൾ അദ്ദേഹത്തിന് നേരെ കൂകി വിളിക്കുകയും ചെയ്തിരുന്നു. സാധാരണ ടീമുകളിൽ കാണുന്ന പോലെ നായകനും പരിശീലകനും ദേഷ്യപെടുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ ശശാങ്കിനെ ശകാരിക്കുന്നതിനു പകരം ചേർത്ത് നിർത്തുകയായിരുന്നു ശ്രേയസ് അയ്യരും, റിക്കി പോണ്ടിങ്ങും ചെയ്തത്. ഈ പ്രവർത്തി കൊണ്ട് ആരാധകരുടെ കൈയടി നേടിയിരിക്കുകയാണ് താരങ്ങൾ.