സൂപ്പര്‍ താരം കളിച്ചേക്കില്ല, ആഷസിന് ഒരുങ്ങുന്ന ഓസീസിന് കനത്ത തിരിച്ചടി

ആഷസിന് തയ്യാറെടുക്കുന്ന ഓസീസിന് തിരിച്ചടിയായി നായകന്‍ ടിം പെയ്‌നിന്റെ പരിക്ക്. കഴുത്തിന് പരിക്കേറ്റ പെയ്ന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന വിവരം. സാധാരണ ചികിത്സയിലൂടെ പരക്ക് ഭേതമായി തിരിച്ചുവരാനായിരുന്നു ശ്രമമെങ്കിലും ശസ്ത്രക്രിയ അനിവാര്യമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള 2021-22 സീസണിലെ ആഷസ് ടെസ്റ്റ് പരമ്പര ഡിസംബര്‍ 8ന് ആരംഭിക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഗാബയില്‍ ആണ് നടക്കുക. ഡിസംബര്‍ 8, 16, 26 അടുത്ത വര്‍ഷം ജനുവരി 5, 14 എന്നീ തിയതികളിലാണ് മത്സരങ്ങള്‍ നടക്കുക.

Australia's Test captain Tim Paine likely to miss the upcoming Ashes

Read more

അഡിലെയ്ഡ് ഓവലില്‍ ഡിസംബര്‍ 16ന് ആരംഭിയ്ക്കുന്ന രണ്ടാം മത്സരം പിങ്ക് ബോള്‍ ടെസ്റ്റായിരിക്കും. മൂന്നാം ടെസ്റ്റ് മെല്‍ബണിലും നാലാം ടെസ്റ്റ് സിഡ്നിയിലും അവസാന ടെസ്റ്റ് പെര്‍ത്തിലും നടക്കും.