മുംബൈ ലോബി ഇന്ത്യന്‍ ക്രിക്കറ്റില്‍ ശക്തം, അതിനുള്ള തെളിവുകള്‍ കണ്‍മുമ്പില്‍ തന്നെയുണ്ട്: ബാസിത് അലി

മുംബൈ ലോബി ഇന്ത്യന്‍ ക്രിക്കറ്റില്‍ ശക്തമാണെന്ന ആരോപണവുമായി പാകിസ്ഥാന്‍ മുന്‍ താരം ബാസിത് അലി. ഇങ്ങെ സംശയിക്കുന്നതിനുള്ള കാരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒപ്പം ചാമ്പ്യന്‍സ് ട്രോഫിക്കായി തിരഞ്ഞെടുത്തിരിക്കുന്ന ഇന്ത്യന്‍ ടീമിലെ പ്രധാനപ്പെട്ട ഒരു പിഴവിനെക്കുറിച്ചും അലി തുറന്നുപറഞ്ഞു.

മുംബൈയില്‍ നിന്നുളളയാളുകള്‍ വളരെ ശക്തരാണ്. ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായി രോഹിത് ശര്‍മയുള്ളത് നിങ്ങള്‍ക്കു കാണാന്‍ സാധിക്കും. ടി20യിലാവട്ടെ സൂര്യകുമാര്‍ യാദവാണ് ടീമിനെ നയിച്ചു കൊണ്ടിരിക്കുന്നത്. സൂര്യകുമാര്‍ യാദവും ശിവം ദുബെയും രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കാന്‍ പോവുകയാണ്. ഇംഗ്ലണ്ടുമായുള്ള അടുത്ത ടെസ്റ്റ് പരമ്പരയ്ക്കായി ടീമിനൊപ്പം രോഹിത്തില്ലെങ്കില്‍ ആരുടെ പേരാണ് ഉയര്‍ന്നുവരുന്നത്?

എന്റെ അഭിപ്രായത്തില്‍ പകരം ടീമിന്റെ നായകനാവേണ്ടത് ജസ്പ്രീത് ബുംറയാണ്. റിഷഭ് പന്തും ടീമില്‍ വേണം. മുംബൈയില്‍ നിന്നുള്ള കളിക്കാര്‍ക്കു അമിതമാ പ്രാധാന്യം നല്‍കുന്നതിനു പകരം റിഷഭിനെ നേതൃനിരയിലേക്കു കൊണ്ടു വരികയാണ് ഇന്ത്യ ചെയ്യേണ്ടത്.

ഓസ്ട്രേലിയയില്‍ സിറാജിനെ ഗൗതം ഗംഭീര്‍ ഒരുപാട് പ്രശംസിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ അദ്ദേഹത്തിനു ടീമില്‍ ഇടമില്ല. എനിക്കു ആശ്ചര്യമാണ് തോന്നിയത്. സിറാജ് ഉറപ്പായും ടീമില്‍ വേണ്ടിയിരുന്നതാണ്- അലി കൂട്ടിച്ചേര്‍ത്തു.

Read more