മായങ്കിന് അര്‍ദ്ധ സെഞ്ച്വറി, സെഞ്ചൂറിയനില്‍ നിലയുറച്ച് ഇന്ത്യ

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് തുടക്കമായി. സെഞ്ചൂറിയനിലെ സൂപ്പര്‍ സ്പോര്‍ട്സ് പാര്‍ക്കില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മികച്ച നിലയിലാണ് ഉള്ളത്. ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്ത കെ.എല്‍ രാഹുല്‍ – മായങ്ക് അഗര്‍വാള്‍ സഖ്യം ശ്രദ്ധയോടെയാണ് ബാറ്റ് വീശുന്നത്.

മായങ്ക് അര്‍ദ്ധ സെഞ്ച്വറി പിന്നിട്ടു. നിലവില്‍ വിക്കറ്റ് നഷ്ടമില്ലാതെ 98 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. മായങ്ക് 55* റണ്‍സും രാഹുല്‍ 34* റണ്‍സും എടുത്തിട്ടുണ്ട്.

Image

ഇന്ത്യന്‍ ടീമില്‍ ശ്രേയസ് അയ്യര്‍ക്കും ഹനുമ വിഹാരിക്കും ഇടം നല്‍കിയില്ലെന്നാണ് പ്രധാന വൃത്താന്തം. മധ്യനിരയിലെ പരിചയസമ്പന്നനായ അജിന്‍ക്യ രഹാനെയില്‍ ടീം മാനെജ്‌മെന്റ് വിശ്വാസം അര്‍പ്പിച്ചു. നാല് പേസര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുഹമ്മദ് ഷമിക്കും ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും പുറമെ ഷാര്‍ദുല്‍ താക്കൂറും ഇന്ത്യക്കായി പന്തെറിയും. ആര്‍. അശ്വിനാണ് ഏക സ്പിന്നര്‍.