രാജസ്ഥന്റെ വിജയത്തില്‍ പലര്‍ക്കും കണ്ണുകടി, ഡക്ക് ആയ ക്യാപ്റ്റന്‍ കളി ജയിച്ചാല്‍ അത് ക്യാപ്റ്റന്‍സിയുടെ മികവ് അല്ലാതെ ആവുന്നില്ല

രാജസ്ഥന്റെ വിജയം പലര്‍ക്കും കണ്ണുകടി ഉണ്ടാക്കിയിട്ടുണ്ടാവാം. ഡക്ക് ആയ ക്യാപ്റ്റന്‍ കളി ജയിച്ചാല്‍ അത് ക്യാപ്റ്റന്‍സിയുടെ മികവ് അല്ലാതെ ആവുന്നില്ല.

അവസാന രണ്ടു ഓവറില്‍ ജയിക്കാന്‍ വേണ്ടത് 40 റണ്‍സ്. അവസാന ഓവറില്‍ 21. ബാറ്റ് ചെയുന്നത് സാക്ഷാല്‍ ധോണി. ലോകം കണ്ട ഫിനിഷര്‍ എന്ന് ഫാന്‍സ് പറയുന്ന ആള്‍. മറുസൈഡില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഓള്‍റൌണ്ടര്‍. ഇവര്‍ രണ്ടു പേരും ഇന്ത്യയെയും ചെന്നൈയെയും പല വിഷമഘട്ടങ്ങളിലും വിജയിത്തിലേക്കു നയിച്ചിട്ടുള്ളതാണ്.

അവിടെ നിന്ന് കളി തിരിച്ചു പിടിച്ചപ്പോള്‍ അത് എക്‌സ്പീരിയന്‍സ് കുറഞ്ഞ ഒരു ബോളറുടെ ഭാഗ്യം അല്ല. അത് ക്യാപ്റ്റന്‍സി കൈകാര്യം ചെയ്ത ക്യാപ്റ്റന്റെ മികവിനെ ആണ് എടുത്തു കാണിക്കുന്നത്.

ഇതേ അവസ്ഥയില്‍ IPL യില്‍ ഉള്ള മറ്റു ക്യാപ്റ്റന്‍സ് ആയിരുന്നു ഉണ്ടായിരുന്നത് എങ്കില്‍, ഫാന്‍സ് കൊട്ടി ഘോഷിച്ചേനെ അവര്‍ ധോണിയെ നിലംപരിശാക്കി എന്ന്. ഇവിടെ ഒരു മലയാളി അത് നേടിയപ്പോള്‍ സഹിക്കാന്‍ പറ്റുന്നില്ല പലര്‍ക്കും.

വെല്‍ഡണ്‍ സഞ്ജു.. You did it- ഗ്രേറ്റ് ക്യാപ്റ്റന്‍സി. പലര്‍ക്കും ചെയ്യാന്‍ കഴിയാതെ പോയ കാര്യം നീ അവരുടെ ഹോം ഗ്രൗണ്ടില്‍ ചെയ്തു കാണിച്ചു. Your calm demeanour under pressure should be an example for all young captains..

എഴുത്ത്: നിതിന്‍ ശ്രീഹരി

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍