പുതിയ വെല്ലുവിളി ഉയര്‍ത്താന്‍ ലക്‌നൗ ഭീമന്മാര്‍ ; ഐ.പി.എല്ലില്‍ പുതിയ ഫ്രാഞ്ചൈസിയുടെ ടീമിന് പേരുമായി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുതിയ വല്ലുവിളി ഉയര്‍ത്താന്‍ ലക്്നൗ ഫ്രാഞ്ചൈസി വലിയ തയ്യാറെടുപ്പില്‍. അടുത്ത മാസം മെഗാലേലം തുടങ്ങാനിരിക്കെ ടീമിന്റെ മൂന്ന് താരങ്ങള്‍ക്ക് പിന്നാലെ ടീമിന്റെ പേരും പുറത്തുവിട്ടു.

ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്ന പേരിലായിരിക്കും കളത്തിലെത്തുക. പേരിന്റെ കാര്യത്തില്‍ ആരാധകരുടെ അഭിപ്രായം ഫ്രാഞ്ചൈസി ഉടമകളായ ആര്‍പിഎസ്ജി ഗ്രൂപ്പ് തേടിയിരുന്നു.

ഇതിനായി ടീമിന്റെ ഉടമ സഞ്ജീവ് ഗോയങ്കയുടെ വീഡിയോ സന്ദേശവും തിങ്കളാഴ്ച പ്രത്യക്ഷപ്പെട്ടിരുന്നു. ലക്‌നൗവും അഹമ്മദാബാദുമാണ് ഇത്തവണത്ത ഐപിഎല്ലിലേക്ക് പുതിയതായി കളിക്കാനിറങ്ങുന്ന ടീമുകള്‍. ടീമിന്റെ നായകനായി കെ.എല്‍. രാഹുലിനെയാണ് തീരുമാനിച്ചിരിക്കുന്നത്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും വലിയ വിലയ്ക്കാണ് കെ.എല്‍. രാഹുലിനെ പഞ്ചാബ്് കിംഗ്‌സ് ടീമില്‍ നിന്നും ലക്‌നൗ അടര്‍ത്തിയത്.

17 കോടിയ്ക്കാണ് രാഹുലിനെ ലക്‌നൗ കൊണ്ടുവന്നത്. 9.2 കോടിയ്ക്ക് മാര്‍ക്കസ് സ്‌റ്റോയ്‌നസ്, നാലു കോടിയ്ക്ക് രവി ബിഷ്‌ണോയി എന്നിവരെ ലക്‌നൗ പ്രഖ്യാപിച്ചിട്ടുണ്ട്. ടീമിന്റെ പരിശീലകന്‍ ആന്‍ഡി ഫ്‌ളവറാണ്. ഗൗതം ഗംഭീറാ് ടീമിന്റെ ഉപദേശകന്‍.