അത് വലിയ വിവാദമാകാതിരുന്നത് ഭാഗ്യം, ഗാംഗുലി ദ്രാവിഡ് പോര്; ഇന്ത്യൻ ക്രിക്കറ്റിന്റെ തലവര മാറ്റിയേക്കാമായിരുന്ന സംഭവം

ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകൻമാരിൽ ഒരാളാണ് സൗരവ് ഗാംഗുലി. കോഴയും, താരങ്ങൾ തമ്മിലുളള പകയും ഒകെ അലട്ടിയ ടീമിനെ കരകയറ്റിയത് ഗാംഗുലി എന്ന സാക്ഷാൽ ദ്രാവിഡാണ് എന്നുപറയാം. താരത്തിന്റെ വരവോടെ ടീമിലെത്തിയ യുവതാരങ്ങളാണ് പിന്നീട് ഇന്ത്യക്കായി പല നിർണായക നേട്ടങ്ങളും സ്വന്തമാക്കിയത്.

ഇന്ന് ബിസിസിഐ പ്രസിഡന്റ് എന്ന സ്ഥാനത്തിരിക്കുന്ന ഗാംഗുലിയും ഇന്ത്യയുടെ പരിശീലകനായ ദ്രാവിഡും ഒരുമിച്ച് കളിച്ചിരുന്ന കാലത്ത് ഏറ്റവും മികച്ച കൂട്ടുകാരായിരുന്നു. ഇരുവരും ഏകദേശം ഒരേ സമയത്ത് ടീമിലെത്തിയവരുമാണ്. ഇരുവരുംക്രിക്കറ്റിന്റെ തലപ്പത്ത് ഇരിക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് കുത്തിക്കുമെന്ന് പറയുന്നവരാണ് കൂടുതലും.

എന്നാൽ ഇരുവരും തമ്മിൽ വഴക്കുണ്ടായ സംഭവം പല ക്രിക്കറ്റ് പ്രേമികളും ഓർക്കാനിടയില്ല- എന്നിരുന്നാലും, 2011 ലെ ഒരു അഭിമുഖത്തിനിടെ ദാദയുടെ ഞെട്ടിക്കുന്ന പ്രസ്താവനകൾ വലിയ വിവാദത്തിന് കാരണമായി. ഗ്രെഗ് ചാപ്പൽ ഇന്ത്യയുടെ പരിശീലകനായ സമയത്ത് സീനിയർ താരങ്ങളും ചാപ്പലും തമ്മിൽ വഴക്ക് നടക്കുന്നത് പതിവായിരുന്നു. ഗാംഗുലിയുടെ നായക സ്ഥാനം പോകാൻ കാരണം തന്നെ ചാപ്പലുമായി നടന്ന വഴക്ക് കാരണമാണെന്ന് പറയാം.

ഗാംഗുലിക്ക് പകരം നായകസ്ഥാനം ഏറ്റെടുത്തതാകട്ടെ ദ്രാവിഡും, ഇതുമായി ബന്ധപ്പെട്ട് ഗാംഗുലി പറഞ്ഞതിങ്ങനെ- “എല്ലാം സുഖമായി നടക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് രാഹുൽ ദ്രാവിഡ്. ചാപ്പലിന്റെ കാലത്ത് കാര്യങ്ങൾ തെറ്റായി പോകുന്നുവെന്ന് അവനറിയാമായിരുന്നു, പക്ഷേ കലാപം നടത്താനും അവനോട് (ചാപ്പൽ) തെറ്റ് ചെയ്യുന്നുവെന്ന് പറയാനും അദ്ദേഹത്തിന് ധൈര്യമില്ലായിരുന്നു, ” ഇതായിരുന്നു തുടക്കം.

പിന്നാലെ ദ്രാവിഡ് ഇതിന് മറുപടിയുമായി എത്തി- എനിക്ക് ഗ്രെഗ് ചാപ്പലിനെ നിയന്ത്രിക്കാനായില്ലെന്നാണ് ഗാംഗുലി പറയുന്നത്. അദ്ദേഹത്തിന് അഭിപ്രായം പറയാൻ അർഹതയുണ്ട്. ഇന്ത്യക്കായി വർഷങ്ങൾ കളിച്ചിട്ടുള്ള താരമാണ് ഗാംഗുലി. പക്ഷേ, ഞാൻ ഒരിക്കലും അത്തരം സംഭാഷണങ്ങളൊന്നും നടത്തിയിട്ടില്ലാത്തതിനാൽ അയാൾക്ക് എന്റെ വായിൽ കയറി നിർബന്ധിച്ച് ഒന്നും പറയിപ്പിക്കാൻ സാധിക്കില്ല.”

ഇത് വലിയ വിവാദമായി മാറിയെങ്കിലും ആരുടെയൊക്കെ ഭാഗ്യം കൊണ്ട് നീണ്ടുപോയില്ല. ചാപ്പലിന്റെ പരിശീലന രീതിയെ എതിർക്കാത്ത സീനിയർ താരങ്ങൾ ഇല്ല.