ഇന്ത്യൻ ക്രിക്കറ്റിലെ വണ്ടർ കിഡ് എന്നാണ് യുവ താരം വൈഭവ് സൂര്യവൻഷിയെ വിശേഷിപ്പിക്കുന്നത്. അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനത്തിലൂടെ ഇന്ത്യക്കായി മികച്ച നേട്ടങ്ങളാണ് താരം നേടി കൊടുത്തിരിക്കുന്നത്. ഐപിഎലിലും അദ്ദേഹം മികച്ച പ്രകടനമാണ് രാജസ്ഥാൻ റോയൽസിനായും നടത്തുന്നത്.
ഇപ്പോഴിതാ സൂര്യവംശിക്ക് മുന്നറിയിപ്പുമായി മുൻതാരം റോബിൻ ഉത്തപ്പ രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ പുതിയ സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായാണ് രാജസ്ഥാൻ റോയൽസിന്റെ വെടിക്കെട്ട് ഓപ്പണറായ വൈഭവിന് മുന്നറിയിപ്പുമായി ഉത്തപ്പ രംഗത്തെത്തിയത്.
Read more
‘വൈഭവ് ഒരു അത്ഭുത പ്രതിഭയാണെന്നതിൽ യാതൊരു തർക്കവുമില്ല. എന്നാൽ അവന്റെ ബാറ്റിങ് കാണുമ്പോൾ പലപ്പോഴും ഭാഗ്യം കൂടെയുണ്ടാവാറുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൈഭവിന് ഒരു വലിയ പാഠപുസ്തകമായിരിക്കും ഈ സീസൺ. ഇത്തവണ ഒരുപാട് പഠിക്കാനുണ്ടാവും. കൂടുതൽ ഉത്തരവാദിത്തത്തോടെ കളിക്കാൻ വൈഭവ് പഠിക്കേണ്ടതുണ്ട്’, ഉത്തപ്പ വ്യക്തമാക്കി.







