ബാബറിനെ ഒരു നല്ല ബാറ്ററായി കാണാനാണ് ഇഷ്ടം, ക്യാപ്റ്റന്‍ സ്ഥാനം ഒഴിയണം; ആവശ്യവുമായി ഷുഐബ് മാലിക്

ഏകദിന ലോകകപ്പില്‍ ക്രിക്കറ്റ് ലോകം കാത്തിരുന്ന പോരാട്ടമായിരുന്നു ഇന്ത്യ-പാകിസ്ഥാന്‍ മത്സരം. ഇന്ത്യ തങ്ങളുടെ വിശ്വരൂപം കാട്ടിയ മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ പരാജയം. ഇതിന് പിന്നാലെ പാക് ടീമിനെതിരെയും നായകന്‍ ബാബര്‍ അസമിനെതിരെയും വലിയ വിര്‍ശനമാണ് ഉയരുന്നത്. ബാബര്‍ നായക സ്ഥാനം ഒഴിയണമെന്നാണ് ഒരു വിഭാഗം പറയുന്നത്. ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് പാക് സീനിയര്‍ താരം ഷുഐബ് മാലിക്.

നോക്കൂ, ഇക്കാര്യത്തില്‍ എന്റെ സത്യസന്ധമായ അഭിപ്രായം ബാബര്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയണമെന്നാണ്. ഞാന്‍ മുമ്പും അഭിമുഖങ്ങളില്‍ ഇത്. പറഞ്ഞിട്ടുണ്ട്. ഇത് എന്റെ അഭിപ്രായം മാത്രമാണ്, പക്ഷേ ഇതിന് പിന്നില്‍ ഒരുപാട് ഗൃഹപാഠമുണ്ട്. ഒരു കളിക്കാരനെന്ന നിലയില്‍ ബാബറിന് തനിക്കും ടീമിനും വേണ്ടി നിരവധി അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും.

ഒരു നേതാവെന്ന നിലയില്‍ ബാബര്‍ പുറത്ത് നടക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ഞാന്‍ കരുതുന്നു. രണ്ടും വ്യത്യസ്തമായതിനാല്‍ അവന്റെ ബാറ്റിംഗ് കഴിവുകളുമായി അവന്റെ നേതൃത്വത്തെ കൂട്ടിക്കലര്‍ത്തരുത്. അദ്ദേഹം വളരെക്കാലമായി ക്യാപ്റ്റനാണ്, പക്ഷേ സ്വയം മെച്ചപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല- മാലിക് പറഞ്ഞു.

ഇന്ത്യയ്ക്കെതിരെ രണ്ട് മാസത്തിനിടെ പാകിസ്ഥാന്റെ രണ്ടാമത്തെ തോല്‍വിയായിരുന്നു അഹമ്മദാബാദിലേത്. 2023ലെ ഏഷ്യാ കപ്പില്‍ ഇന്ത്യയോട് പാക് പട പരാജയപ്പെട്ടിരുന്നു.