സച്ചിന്‍ രഞ്ജിയിലേക്ക് പോയത് പോലെ കോഹ്ലിയും പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

 

ആര്യന്‍

പ്രതിഭയാണ്, പ്രതിഭാസമാണ്.. പക്ഷെ ഇപ്പോള്‍ അതിന്റെ എല്ലാം നിഴല്‍ മാത്രം ആണ്.. നീണ്ട ഒരു രഞ്ജി സീസണ് മാത്രം പരിഹരിക്കാന്‍ കഴിയുന്ന ഒരു വലിയ വിഷയം ആണ് ഇതെന്ന് തോന്നുന്നു..

തന്റെ ഫോം ഔട്ട് സമയത്തു സച്ചിന്‍ രഞ്ജിയിലേക്ക് പോയത് പോലെ കോഹ്ലിയും പോകേണ്ട സമയം ആയെന്നു തോന്നുന്നു.. തിരിച്ചു വരവിലും ഇദ്ദേഹത്തിന്റെ സ്ഥാനം അവിടെ തന്നെ കാണും..

പക്ഷെ ഇപ്പോഴത്തെ പോലെ ഏറ്റവും വിശ്വസിക്കാന്‍ കഴിയുന്ന ഒരു കളിക്കാരനില്‍ നിന്നും ഒട്ടും വിശ്വസിക്കാന്‍ പറ്റാത്ത ഒരു സ്ഥാനത്തേക്കുള്ള പോക്ക് എല്ലാം ക്രിക്കറ്റ് പ്രേമികളയും ഏറെ വേദനിപ്പിക്കുന്നത് ആണ്.

 

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 x 7