ആ ഇന്ത്യൻ താരത്തെ കണ്ട് പഠിക്കാം നമുക്ക്, അത് ചെയ്താൽ നമ്മുടെ താരങ്ങൾ രക്ഷപ്പെടും: ജോസ് ബട്‌ലര്‍

ഞായറാഴ്ച കട്ടക്കിൽ നടന്ന രണ്ടാം ഏകദിനത്തിൽ മിന്നുന്ന സെഞ്ച്വറി നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ അഭിനന്ദിച്ചു. രോഹിതിൻ്റെ സമീപകാല പരാജയങ്ങളും നിലവിൽ അദ്ദേഹം തിരിച്ചുവന്ന രീതിയും എല്ലാം കണ്ടുപഠിക്കേണ്ട ഒന്നാണെന്നും ഇംഗ്ലണ്ട് നായകൻ ഓർമിപ്പിച്ചു.

രണ്ടാം ഏകദിനത്തിൽ 90 പന്തിൽ 119 റൺസിന് മുമ്പ് തൻ്റെ അവസാന 10 അന്താരാഷ്ട്ര ഇന്നിംഗ്‌സുകളിൽ തുടർച്ചയായ ആറ് ഒറ്റ അക്ക സ്‌കോറുകളും അർധസെഞ്ചുറികളുമില്ലാതെ ഇന്ത്യൻ നായകൻ വിമർശനങ്ങൾ ഏറ്റുവാങ്ങി നിൽക്കുക ആയിരുന്നു. രോഹിതിൻ്റെ 32-ാം ഏകദിന സെഞ്ച്വറി എന്തായാലും അദ്ദേഹത്തിനും ടീമിനും ഏറ്റവും ആവശ്യമായുള്ള സമയത്ത് തന്നെയാണ് പിറന്നിരിക്കുന്നത്.

“രോഹിതിൻ്റെ കഴിവുള്ള ഒരാൾക്ക് സമ്മർദ്ദം നേരിടാൻ കഴിയുമെങ്കിൽ, അത് നമുക്കെല്ലാവർക്കും ഒരു നല്ല ഓർമ്മപ്പെടുത്തലാണ്. അവനെ പോലെ ഒരു നല്ല കളിക്കാരന് ഏത് സമയവും തിരിച്ചുവരാൻ സാധിക്കും. ഇന്നും അവൻ അത് തന്നെ വൃത്തിയായി
അദ്ദേഹം കൂട്ടിച്ചേർത്തു:

“നിങ്ങൾ മികച്ച കളിക്കാർക്കെതിരെ കളിക്കുമ്പോൾ, അവർ അത് പോലെ ഒരു ഇന്നിംഗ്സ് കളിക്കുമ്പോൾ, ഇരുവശത്തുമുള്ള കളിക്കാർ കാണുകയും പഠിക്കുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. അവൻ ഒരു മികച്ച ഇന്നിംഗ്സ് കളിച്ചു, കൂടാതെ സമ്മർദ്ദം വരുമ്പോൾ എങ്ങനെ ഇന്നിങ്സ് കെട്ടിപൊക്കണം എന്നും അവൻ കാണിച്ചു.

305 റൺസ് പിന്തുടർന്നപ്പോൾ ഇന്ത്യ അത് പിന്തുടരാൻ കഷ്ടപെടുമെന്നാണ് കരുതിയത് എങ്കിൽ രോഹിത് കളിച്ച ഇന്നിംഗ്സിലൂടെ അത് വളരെ എളുപ്പമായി കാണിച്ചു.