സഞ്ജുവിനെ ഫിനീഷർ ആക്കരുത്; ഇന്ത്യന്‍ ടീമിനോട് ആവശ്യവുമായി സംഗക്കാര

സഞ്ജു സാംസണിന് ഏറ്റവും യോജിച്ച ബാറ്റിംഗ് പൊസിഷന്‍ ഏതാണെന്നു ചൂണ്ടിക്കാണിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം കുമാര്‍ സംഗക്കാര. ടി20 ക്രിക്കറ്റില്‍ സഞ്ജു സാംസണിനു ഇന്ത്യ നാലാം നമ്പറാണ് നല്‍കേണ്ടതെന്നു കുമാര്‍ സങ്കക്കാര അഭിപ്രായപ്പെട്ടു. താരത്തെ ടി20യില്‍ ഇന്ത്യ ഫിനീഷര്‍ റോളില്‍ പരിഗണിച്ച് വരവേയാണ് സംഗക്കാരയുടെ നിര്‍ദ്ദേശം.

നാലാമനെങ്കില്‍ ആദ്യത്തെ ഏഴോവറുകള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും സഞ്ജ ക്രീസിലേക്കു വരുന്നത്. ഏതു പൊസിഷനിലും അദ്ദേഹത്തിന് ബാറ്റ് ചെയ്യാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്.

ഇന്ത്യന്‍ ടീമിലെത്തിയാല്‍ സഞ്ജുവിന് തന്റെ പൊസിഷന്‍ മാറി ബാറ്റ് ചെയ്യേണ്ടതായി വരും. കാരണം, ഓരോ പൊസിഷനുകളിലും നിരവധി പേരാണ് സ്ഥാനത്തിനു വേണ്ടി മത്സരിക്കുന്നത്.

ബാറ്റിംഗില്‍ ഏതു പൊസിഷന്‍ നല്‍കിയാലും അവിടെ നന്നായി പെര്‍ഫോം ചെയ്യാന്‍ സഞ്ജു സാംസണ്‍ റെഡി ആയിരിക്കണം. കരുത്തും, ടച്ചും, ഇവയ്ക്കൊപ്പം മികച്ച മാനസികാവസ്ഥയും അദ്ദേഹത്തിനുണ്ട്.

വ്യത്യസ്ത സാഹചര്യങ്ങളില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്നു സഞ്ജുവിനറിയാം. അതു കൊണ്ടു തന്നെ ടീം ഏതു റോള്‍ ഏല്‍പ്പിച്ചാലും അതു വളരെ ഭംഗിയായി നിറവേറ്റുവാന്‍ അദ്ദേഹത്തിനാവും- കുമാര്‍ സംഗക്കാര പറഞ്ഞു.

ശ്രീലങ്കക്കെതിരായ ടി20 പരമ്പര നാളെ ആരംഭിക്കാനിരിക്കെയാണ് സംഗക്കാരയുടെ ഈ നിര്‍ദ്ദേശം.  ലങ്കക്കെതിരായ ടി20 ടീമില്‍ സഞ്ജു സാംസണും ഇടംപിടിച്ചിട്ടുണ്ട്.