ഫിഞ്ചിനൊപ്പം കോഹ്ലി; ക്ഷമ ചോദിച്ച് ഡേവിഡ് വാര്‍ണര്‍

ഇന്ത്യക്കെതിരായ പരമ്പരയിലെ ആദ്യ ടി20യില്‍ ഇറങ്ങുന്നതിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തില്‍ പുലിവാലുപിടിച്ച് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍. മത്സരത്തില്‍ ഇന്ന് ആര് ജയിക്കും എന്ന ചോദ്യവുമായിട്ടായിരുന്നു വാര്‍ണര്‍ എത്തിയത്. എന്നാലിതിന് പങ്കുവെച്ച ചിത്രം ഓസീസ് ടി20 ക്യാപ്റ്റന്‍ ഫിഞ്ചിനൊപ്പം ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലിയും നില്‍ക്കുന്നതായിരുന്നു.

പോസ്റ്റിന് പിന്നാലെ ഇതിനെരെ ആരാധക കമന്റുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. രോഹിത് ശര്‍മയാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്നും കോഹ്ലി അല്ല എന്ന കമന്റുമായി വാര്‍ണറുടെ പോസ്റ്റിന് താഴെ കമന്റുകള്‍ വന്നു. ഇതോടെ താരം ആരാധകരോട് ക്ഷമ ചോദിച്ചു.

‘എനിക്കറിയാം, ക്ഷമിക്കണം’ എന്നാണ് വാര്‍ണര്‍ ആരാധകന് മറുപടിയായി പറഞ്ഞത്. പഴയ ഫോട്ടോ ആയിരുന്നു വാര്‍ണര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. മൊഹാലിയില്‍ വാര്‍ണര്‍ കളിച്ചിരുന്നില്ല.

ആദ്യ മത്സരത്തില്‍ ഇന്ത്യയെ നാലു വിക്കറ്റിനാണ് ഓസ്ട്രേലിയ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ബാക്കിനില്‍ക്കേ ആറു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു. കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, മാത്യു വെയ്ഡ് എന്നിവരുടെ ഇന്നിംഗ്സുകളാണ് ഓസീസിന് ജയമൊരുക്കിയത്.

View this post on Instagram

A post shared by David Warner (@davidwarner31)