കോഹ്ലിയുടെ പുതിയ സംരഭം, ഒപ്പം ആരാധകർക്ക് ഒരു സർപ്രൈസ്; വീഡിയോ

ഇന്ത്യൻ ക്രിക്കറ്റ് ഐക്കൺ, വിരാട് കോലി, ലോകത്തിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായി തന്റെ പേര് ചേർത്ത ആളാണ് . ബാറ്റുകൊണ്ടുള്ള പ്രകടനത്തിന് കോഹ്‌ലി ലോകമെമ്പാടും ആരാധകരെ നേടിയിട്ടുണ്ട്. എന്നാൽ, ക്രിക്കറ്റിൽ മാത്രമല്ല കോഹ്‌ലിയുടെ നിക്ഷേപം. ‘വൺ8 കമ്യൂൺ’ എന്ന പേരിൽ റെസ്റ്റോറന്റുകളുടെ ഒരു ശൃംഖലയും ടാലിസ്മാനിക് ബാറ്റർ സ്വന്തമാക്കിയിട്ടുണ്ട്, അതിന്റെ ഏറ്റവും പുതിയ ശാഖയാണ് അദ്ദേഹം മുംബൈയിൽ തുറക്കാൻ പോകുന്നത്.

യൂട്യൂബിലെ ഒരു വീഡിയോയിൽ കോഹ്‌ലി ആരാധകർക്ക് ജൂഹുവിലെ തന്റെ പുതിയ റെസ്റ്റോറന്റിലേക്ക് ഒരു ടൂർ നടത്തുകയാണ്. പക്ഷേ, ഇതിഹാസ ഗായകൻ കിഷോർ കുമാറിന്റെ പഴയ ബംഗ്ലാവിനുള്ളിലാണ് റെസ്റ്റോറന്റ് തുറന്നത് എന്നതാണ് അദ്ദേഹത്തിന്റെ ഈ പദ്ധതിയുടെ പ്രത്യേകത.

വളരെക്കാലമായി കോഹ്‌ലി തന്റെ ആരാധന പ്രകടിപ്പിച്ച ഗായകനായ കിഷോർ കുമാറിന്റെതാണ് ബംഗ്ലാവ് (ഗൗരി കുഞ്ച്). എന്തുകൊണ്ടാണ് ഗൗരി കുഞ്ചിൽ ഒരു റെസ്റ്റോറന്റ് തുറക്കാൻ ആഗ്രഹിക്കുന്നതെന്നും തന്റെ ഈ സംരംഭത്തിലൂടെ കടന്നുപോകാൻ ഉദ്ദേശിക്കുന്ന വൈബിന്റെ പിന്നിലെ ആശയത്തെക്കുറിച്ചും കോഹ്‌ലി വീഡിയോയിൽ വിശദീകരിച്ചു.

“ഇത് പരേതനായ കിഷോർ ദായുടെ ബംഗ്ലാവാണ്. ഇത് യഥാർത്ഥത്തിൽ ഞങ്ങളുടെ ആശയവുമായി തികച്ചും പൊരുത്തപ്പെടുന്നു,” നടൻ മനീഷ് പോളിനോട് സംസാരിക്കവെ കോഹ്‌ലി വീഡിയോയിൽ പറഞ്ഞു. എന്തായാലും താരത്തിന്റെ വീഡിയോ ഇതിനകം ആരാധകർ ഏറ്റെടുത്തു.