കോഹ്‌ലിയാണോ രോഹിതാണോ മികച്ച നായകൻ, ആരാധകരുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞ് ബ്രാഡ് ഹാഡിൻ

വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും ക്യാപ്റ്റൻസി ശൈലികൾ തമ്മിലുള്ള താരതമ്യത്തെക്കുറിച്ച് മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ബ്രാഡ് ഹാഡിൻ അടുത്തിടെ തന്റെ അഭിപ്രായം പറഞ്ഞു. ഇന്ത്യൻ ക്യാപ്റ്റനായിരുന്ന കാലത്ത് കോഹ്‌ലി എങ്ങനെയാണ് ടീമിൽ എങ്ങനെയാണ് വ്യത്യാസം കൊണ്ടുവന്നതെന്നും ഫീൽഡിങ്ങിലും താരങ്ങളുടെ ഫിറ്റ്നസിലും വരുത്തിയ മാറ്റങ്ങളെക്കുറിച്ചും ബ്രാഡ് ഹാഡിൻ പറഞ്ഞു.

കോഹ്‌ലിയും ശർമ്മയും തമ്മിൽ ആരാണ് ഇന്ത്യൻ ടീമിനെ മികച്ച രീതിയിൽ നയിച്ചതെന്ന് ചോദിച്ചതിന് ശേഷം ഹാഡിൻ പറഞ്ഞത് ഇതാണ്:

“ഇന്ത്യ അവരുടെ ക്രിക്കറ്റിനായി തയ്യാറെടുക്കുന്ന രീതി വിരാട് മാറ്റിയെന്ന് ഞാൻ വിചാരിക്കുന്നു.  അവൻ തൻ്റെ ഗ്രൂപ്പിനെ ഉയർന്ന നിലവാരത്തിലേക്ക് നയിച്ചു. വിരാട് തന്നെ മുന്നിൽ നിന്നും ഓരോന്ന് ചെയ്തു കാണിക്കുമ്പോൾ ബാക്കി താരങ്ങൾക്ക് അത് ചെയ്യാൻ പറ്റാത്ത സ്ഥിതി വന്നു ‘

“ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അത്‌ലറ്റിസിസവും അതിനോടുള്ള അവരുടെ മാനസികാവസ്ഥയും മാറുന്നത് നിങ്ങൾ കണ്ടു. അവർക്ക് ഊർജസ്വലത അനുഭവപ്പെട്ടു – അവരുടെ ഫിറ്റ്‌നസ്, കോഹ്‌ലി ചുമതലയേറ്റപ്പോൾ മുതൽ ഉന്നത നിലവാരത്തിൽ ആയി. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിന് ഇറങ്ങുമ്പോൾ എതിരാളികൾക്ക് ഒത്ത രീതിയിൽ അവൻ ശരീര ഭാക്ഷയിൽ മാറ്റങ്ങൾ വരുത്തുന്നു.”

എംഎസ് ധോണിയിൽ നിന്ന് നായകസ്ഥാനം ഏറ്റെടുത്ത ശേഷം വിരാട് കോഹ്‌ലി ടീമിൽ ശ്രദ്ധേയമായ നിരവധി മാറ്റങ്ങൾ നടപ്പാക്കി. യോ-യോ ടെസ്റ്റ് നിർബന്ധമാക്കിയതും ആക്രമണാത്മക സമീപനത്തോടെ കളിക്കുന്നതും അദ്ദേഹത്തിൻ്റെ പ്രവർത്തനത്തിലെ ചില പ്രധാന ഹൈലൈറ്റുകളാണ്.

ടെസ്റ്റ് ക്രിക്കറ്റിൽ, പ്രത്യേകിച്ച് വിദേശ പര്യടനങ്ങളിൽ, ഇന്ത്യയെ ഒരു മികച്ച വഴിത്തിരിവ് നടത്താൻ കോഹ്‌ലി സഹായിച്ചു. 2021 ലോകകപ്പിന് ശേഷം അദ്ദേഹം ടി20 നായകസ്ഥാനം ഉപേക്ഷിച്ചു. സ്റ്റാർ ബാറ്റർ പിന്നീട് 2022 ജനുവരിയിൽ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു.