സച്ചിന്റെ കാലുപിടിച്ച് കോഹ്‌ലി, എന്നോട് ഇത് വേണ്ടായിരുന്നു യുവി ഭായ്

ഒരു കാലത്ത് അഗ്രീഷന്റെയും ആവേശത്തിന്റെയും ഒകെ പര്യായമായ കോഹ്ലി പിന്നീട് തന്റെ കളി മികവിലൂടെ ലോകത്തെ ഞെട്ടിച്ചു. നിലവിൽ പഴയ ഫോം ഒന്നും ഇല്ലെങ്കിലും കോഹ്‌ലിക്ക് തുല്യം കോഹ്ലി മാത്രം എന്നതാണ് സത്യം. എന്നാൽ ഇന്ത്യൻ ക്രിക്കറ്റിലെ ആക്രമനാണ മനോഭാവത്തിന്റെ പര്യായമായ യുവാവ് ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ ഒരു പുതിയ കുട്ടിയായിരുന്ന താരത്തിന് കിട്ടിയ റാഗിംഗ് ഇങ്ങനെ ആയിരുന്നു .

ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലെ തന്റെ ആദ്യ ദിവസം, വിരാട് കോഹ്‌ലിയെ ചില മുതിർന്ന കളിക്കാർ സമീപിച്ചു, ഏത് അരങ്ങേറ്റക്കാരനും സച്ചിന്റെ കാലിൽ തൊടുന്നത് പതിവാണെന്ന് പറഞ്ഞു.

കോഹ്ലി ഇതുകേട്ടയുടൻ പുരുഷു എന്നെ അനുഗ്രഹികക്കണം എന്ന് പറഞ്ഞപോലെ സച്ചിന്റെ കാലിൽ തൊടാൻ പോയി. നിന്നെ ഇവർ എല്ലാവരും കൂടി പറ്റിച്ചതാണ് കോഹ്ലി അങ്ങനെ ഒരു ചടങ്ങ് ഇല്ലെന്ന് സച്ചിൻ പറഞ്ഞപ്പോളാണ് തനിക്ക് പറ്റിയ അബദ്ധം അയാൾക്ക് മനസിലായത്.