കോഹ്‌ലിക്ക് ഇനിയും ഒരുപാട് വർഷം കളിക്കാൻ സാധിക്കും, എന്റെ പല റെക്കോഡുകളും അവൻ തകർക്കും: സച്ചിൻ സച്ചിൻ ടെൻഡുൽക്കർ

ഈ മാസം ആദ്യം സച്ചിന്റെ റെക്കോഡ് തകർത്ത വിരാട് കോഹ്‌ലി 50 ഏകദിന സെഞ്ചുറികൾ നേടിയ കളിക്കാരനായി മാറിയപ്പോൾ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ വാങ്കഡെ സ്റ്റേഡിയത്തിലെ സ്റ്റാൻഡിൽ സന്നിഹിതനായിരുന്നു. തന്റെ റെക്കോഡ് ആരെങ്കിലും തകർക്കുമെങ്കിൽ അത് വിരാട് കോഹ്‌ലി ആകണം എന്ന ആഗ്രഹം നേരത്തെ തന്നെ സച്ചിൻ പങ്കുവെച്ചത് ആയിരുന്നു. എന്തായാലും ആ ആഗ്രഹം പോലെ തന്റെ ഏകദിനത്തിലെ സച്ചിന്റെ സെഞ്ച്വറി റെക്കോഡുകൾ തകർക്കാൻ കോഹ്‌ലിക്ക് സാധിച്ചു.

ESPNCricinfo-യോട് വിരാട് കോഹ്‌ലിയെക്കുറിച്ച് സച്ചിൻ ടെൻഡുൽക്കറിന് പറയാനുള്ളത് ഇതാ:

“അദ്ദേഹത്തിന് ഇങ്ങനെ ഒരു നേട്ടത്തിൽ എത്താൻ കഴിഞ്ഞതിൽ ഞാൻ വളരെ സന്തുഷ്ടനാണ്. അവന്റെ യാത്ര അവസാനിച്ചിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അവനിൽ ഒരുപാട് ക്രിക്കറ്റ് അവശേഷിക്കുന്നു, ഒരുപാട് റൺസ് ഇനിയും അവന് നേടാൻ സാധിക്കും. എന്റെ റെക്കോഡ് തകർത്തത് ഒരു ഇന്ത്യൻ താരം ആയതിൽ തന്നെ എനിക്ക് സന്തോഷമുണ്ട്. എല്ലാ ക്രിക്കറ്റ് റെക്കോഡും ഇന്ത്യയിൽ തുടരണം എന്ന ആഗ്രഹം എനിക്കുണ്ട്.”

ഏകദിന ലോകകപ്പിന്റെ ഒരു പതിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ സച്ചിന്റെ റെക്കോർഡും കോലി തകർത്തു. 2003 എഡിഷനിൽ സച്ചിൻ 673 റൺസ് നേടിയപ്പോൾ 2023 ലോകകപ്പിൽ കോഹ്‌ലി 765 റൺസ് നേടിയിരുന്നു. ഇരുവരും അതാത് പതിപ്പുകളിലെ പ്ലെയർ ഓഫ് ദ ടൂർണമെന്റ് അവാർഡ് നേടി. രണ്ട് തവണയും ഇന്ത്യ ഫൈനലിൽ പരാജയപെട്ടു എന്നൊരു പ്രത്യേകതയും ഉണ്ട്.

അതേസമയം വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ഏകദിന, ടി 20 പരമ്പരകളിൽ താരം കളിക്കില്ല എന്ന് ബിസിസിഐയെ അറിയിച്ചിട്ടുണ്ട്.