കോഹ്‌ലിയും ബാബറും ഒന്നും അയാളുടെ മുന്നിൽ ഒന്നുമല്ല, ഏറ്റവും മികച്ച താരത്തിന്റെ പേര് വെളിപ്പെടുത്തി ഗാംഗുലി

തന്റെ 26-ാം ടെസ്റ്റ് സെഞ്ച്വറി നേടിയതിനും ന്യൂസിലൻഡിനെതിരായ ലോർഡ്‌സിൽ വിജയം നേടിയതിനും മുൻ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിനെ മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി അഭിനന്ദിച്ചു. കുറച്ച് നാളുകളായി ടെസ്റ്റിൽ വളരെ മോശം പ്രകടനം നടത്തിയിരുന്ന ഇംഗ്ലണ്ടിന് വളരെ ആശ്വാസം നൽകുന്ന ഫലമായി ലോർഡ്‌സ് വിജയം.

സെഞ്ചുറിയോടെ റൂട്ട് ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുന്ന 14-ാമത്തെ കളിക്കാരനായി. ജയിക്കാൻ 277 റൺസ് വേണ്ടിയിരുന്ന ഇംഗ്ലണ്ട് ഇന്നിങ്‌സിലുടനീളം വലിയ സമ്മർദത്തിൽ ആയിരുന്നു. എങ്കിലും ഒരറ്റത്ത് നിലയുറപ്പിച്ച റൂട്ട് ടീമിനെ കരക്കടുപ്പിച്ചു.

“ജോ റൂട്ട് ..എന്തൊരു കളിക്കാരനാണ്, സമ്മർദത്തിൽ വീണപ്പോൾ ഏറ്റവും മികച്ച ഇന്നിംഗ്സ്..ഏറ്റവും മികച്ചവൻ”

റൂട്ട് നേടിയ 115 റൺസിന്റെ മികവിലായിരുന്നു ടീമിന്റെ ജയം. എന്തായാലും പുതിയ കോച്ചിനും നായകൻ സ്റ്റോക്‌സിനും കീഴിൽ ആദ്യ ടെസ്റ്റ് തന്നെ കിവീസ് പോലെ ഒരു ടീമിനെ തോൽപ്പിക്കാനായത് ഇംഗ്ലണ്ടിന് വലിയ ബലമാകുമെന്നുറപ്പാണ്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇംഗ്ലീഷ് പ്രതീക്ഷകൾ അവസാനിച്ചു കഴിഞ്ഞു. എങ്കിലും അടുത്ത വർഷത്തേക്ക് ഉള്ള ഒരുക്കമായി ടീം ഇതിനെ കാണുന്നു.