'ഞങ്ങള്‍ ഇനി മൂന്ന്'; വിരുഷ്‌ക ദമ്പതികള്‍ക്ക് ആശംസയുമായി ക്രിക്കറ്റ് ലോകം

ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെയും നടി അനുഷ്‌ക ശര്‍മയുടെയും ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുന്നുവെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകരും ക്രിക്കറ്റ് ലോകവും ഏറ്റെടുത്തിരിക്കുന്നത്. ഒരു മണിക്കൂറിനുള്ളില്‍ 35 ലക്ഷത്തോളം ആളുകളാണ് കോഹ്‌ലിയുടെ പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയത്.

ഇന്ത്യന്‍ താരങ്ങളായ ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, ഹര്‍ദ്ദിക് പാണ്ഡ്യ, യുവരാജ് സിംഗ്, ഹര്‍ഭജന്‍ സിംഗ്, വൃദ്ധിമാന്‍ സാഹ, അജിങ്ക രഹാനെ, ക്രൂണല്‍ പാണ്ഡ്യ, ഉമേഷ് യാദവ്, പൂജാര, യുസ്വേന്ദ്ര ചാഹല്‍, ഇഷാന്ത് ശര്‍മ്മ, വിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസ്  തുടങ്ങി ക്രിക്കറ്റ് ലോകത്തെ പ്രമുഖര്‍ കോഹ്‌ലിയുടെ പോസ്റ്റിന് താഴെ ആശംസയുമായി എത്തി.

https://www.instagram.com/p/CEYZIPllBzF/?utm_source=ig_web_copy_link

“ഞങ്ങളിനി മൂന്ന്, 2021 ജനുവരിയില്‍ വരും” എന്ന അടിക്കുറിപ്പോടെ ഗര്‍ഭിണിയായ അനുഷ്‌കയെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് കോഹ്‌ലി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. 2017 ഡിസംബറില്‍ ഇറ്റലിയില്‍ വെച്ചായിരുന്നു കോഹ്‌ലിയും അനുഷ്‌കയും തമ്മിലുള്ള വിവാഹം.

Virat Kohli-Anushka Sharma wedding pics | The Daily Star

ഐ.പി.എല്‍ 13ാം സീസണിനായി യു.എ.ഇയിലാണ് കോഹ്‌ലി ഇപ്പോള്‍. സെപ്റ്റംബര്‍ 19-നാണ് ഐ.പി.എല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കുന്നത്. 53 ദിവസം നീളുന്ന ടൂര്‍ണമെന്റിന് ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളാണ് വേദിയാവുക. നവംബര്‍ 10-നാണ് ഫൈനല്‍.