ഏകദിനത്തിന് തന്ത്രങ്ങള്‍ മെനഞ്ഞ് കെ.എല്‍.രാഹുല്‍ ; നായകന്റെ വാക്കുകള്‍ സഹതാരങ്ങളുടെ തോളില്‍ കയ്യിട്ട് കേട്ട് കോഹ്ലി

കേപ്ടൗണില്‍ ഏറ്റ വന്‍ പരാജയത്തിന് ശേഷം ടെസ്റ്റ്് ടീമിന്റെ നായക സ്ഥാനത്ത് നിന്നും ഒഴിഞ്ഞ വിരാട്‌കോഹ്ലിയ്ക്ക് കളിക്കാരനായി പുതിയ തുടക്കം. ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിന്റെ തന്ത്രങ്ങള്‍ക്ക് സഹതാരങ്ങളുടെ തോളില്‍ കയ്യിട്ട് വിരാട് കോഹ്ലി ചെവികൊടുക്കുന്ന പുതിയ ചിത്രം വൈറലായി മാറുന്നു.

ബിസിസിഐ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച ചിത്രം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കു മുമ്പുള്ള പരിശീലനത്തിനിടയില്‍ എടുത്തതാണിത്. ബുധനാഴ്ചയാണ് ഏകദിന പരമ്പര തുടങ്ങുക. വിരാട് കോഹ്ലിയില്‍ നിന്നും ഏകദിന ടീമിന്റെ നായകസ്ഥാനം എടുത്തുമാറ്റിയ ബിസിസിഐ രോഹിത് ശര്‍മ്മയെ പുതിയ നായകനായി നിയോഗിച്ചിരുന്നു. എന്നാല്‍ രോഹിത് പരുക്കില്‍ തുടരുന്ന സാഹചര്യത്തിലാണ് ഉപനായകന്‍ കെ.എല്‍. രാഹുലിലേക്ക് നായകസ്ഥാനം വന്നു ചേര്‍ന്നിരിക്കുന്നത്.

ഇ്കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ കോഹ്ലി പരിക്കുകാരണം മാറിയപ്പോള്‍ ഇന്ത്യയെ നയിച്ചത് കെ.എല്‍. രാഹുലായിരുന്നു. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെ രണ്ടു സീസണില്‍ നയിച്ചതിന്റെ പരിചയസമ്പത്തുണ്ട്. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ഒരു നായകന് വേണ്ടിയാണ് ബിസിസിഐ യുടെ ശ്രമം.